തിരുവനന്തപുരം: പി.എസ്.സി നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ആരും ആരേയും സംരക്ഷിക്കുന്നില്ലെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. കെ.പി രാജേന്ദ്രനാണ് കേസന്വേഷിക്കാന്‍ ഉത്തരവിട്ടത്. പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ വന്നത് കൊണ്ട് പാര്‍ട്ടിക്ക് ഒരു ചീത്തപ്പേരും ഉണ്ടായിട്ടില്ലെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി.എസിന്റേത് മുന്‍സര്‍ക്കാരുകളെ കുറിച്ചുള്ള വിമര്‍ശനമാണ്. പോയകാലത്തെ അജ്ഞതയ്ക്ക് ഇപ്പോഴുള്ളവര്‍ എങ്ങനെ കുറ്റക്കാരാകും. കുറ്റവാളികള്‍ ആരായാലും നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.