തിരുവനന്തപുരം: വയനാട്ടിലെ നിയമന തട്ടിപ്പില്‍ ആരോപണവിധേയനായ ജോയിന്റ് കൗണ്‍സില്‍ നേതാവ് സി.ആര്‍ ജോസ് പ്രകാശിനെ സ്ഥലം മാറ്റി. റവന്യു വകുപ്പില്‍ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി എന്നിവയ്ക്ക് ചുമതലയുള്ള ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ജോസ് പ്രകാശ്. ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍ വേണുവാണ് പുതിയ അസിസ്റ്റന്റ് കമ്മീഷണര്‍.

നിയമനത്തട്ടിപ്പില്‍ ആരോപണം ഉയര്‍ന്നിരുന്നതിനെത്തുടര്‍ന്ന് തന്നെ ചുമതലയില്‍ നിന്നു ഒഴിവാക്കണമെന്ന് ജോസ് പ്രകാശ് ഇന്നലെ കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യൂ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് ജോസ് പ്രകാശിനെ സ്ഥലം മാറ്റിയത്. റവന്യു വകുപ്പില്‍ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി എന്നിവയുടെ ഉത്തരവാദിത്വമുള്ളയാള്‍ എന്നെ നിലക്ക് ഇദ്ദേഹം അറിയാതെ നിയമനതട്ടിപ്പ് നടക്കില്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

Subscribe Us:

ജോസ് പ്രകാശ് ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ക്ഷണിതാവെന്ന നിലയില്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. കഴിഞ്ഞ ദിവസം
് ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരനുള്‍പ്പെടയുള്ള വയനാട് ഉന്നത ഉദ്യോഗസ്ഥരെ കൂട്ടസ്ഥലമാറ്റം നടത്തിയിരുന്നു.