തിരുവനന്തപുരം: പി.എസ്.സിയുടെ വ്യാജരേഖ ഉപയോഗിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നേടിയ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

കളക്ടര്‍ക്കും നിയമ തട്ടിപ്പില്‍ പങ്കുണ്ടെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. അതിനാല്‍ കളക്ടറെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണം. നിയമന തട്ടിപ്പ് വിവാദത്തില്‍ സി.പി.ഐ പ്രതിരോധത്തിലായിരിക്കേയാണ് പാര്‍ട്ടിയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയും ഇതിനെതിരെ രംഗത്തുവന്നിരുന്നു.