കല്‍പ്പറ്റ: നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി വിന്‍സെന്റ് എം.പോള്‍ ഇന്ന് വയനാട്ടിലെത്തും. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള അഭിലാഷ് പിള്ള, സൂരജ് കൃഷ്ണ എന്നിവരെ എ.ഡി.ജി.പി ചോദ്യം ചെയ്യും. കൂടുതല്‍ പേര്‍ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കീഴടങ്ങിയ പ്രേംജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ ഇതുവരെയുണ്ടായ പുരോഗതി എ.ഡി.ജി.പി വിലയിരുത്തും.

അതേസമയം, ചോദ്യക്കടലാസ് ചോര്‍ത്തി നാല്‍പതുപേര്‍ പരിക്ഷയെഴുതിയതി സര്‍വീസില്‍ കയറിയതു സംബന്ധിച്ചു പാതിവഴിയില്‍ അവസാനിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനമായി. വയനാട് നിയമന തട്ടിപ്പുപുറത്തായതിന്റെ പശ്ചാത്തലത്തിലാണ്.

പബ്ലിക് സര്‍വീസ് കമ്മീഷന്‍ സഹകരിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കച്ചതായി രേഖപ്പെടുത്തിയ ശേഷം മടക്കിയ കേസിലെ ഫയലുകള്‍ എ.ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.