വയനാട്: പി.എസ്.സിയില്‍ വ്യാജ നിയമനങ്ങള്‍ നടത്തുന്നതിനായി പലരില്‍ നിന്നുമായി 42ലക്ഷം രൂപ വാങ്ങിയെന്ന് അഭിലാഷ് പിള്ള. നിയമനങ്ങള്‍ക്കായി വ്യാജ രേഖഥയുണ്ടാക്കിയത് സൂരജ് കൃഷ്ണയുമായി ചേര്‍ന്നാണെന്നും പോലീസ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇടനിലക്കാരായി അഞ്ചുപേര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇനിയും അഞ്ച് നിയമനങ്ങള്‍കൂടി നടത്താന്‍ തങ്ങല്‍ പദ്ധതിയിട്ടിരുന്നതായും അഭിലാഷ് പോലീസിനോട് പറഞ്ഞു.

നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അഭിലാഷ് കോടതിയില്‍ കീഴടങ്ങിയത്.