കല്‍പ്പറ്റ: വ്യാജരേഖയുണ്ടാക്കി നിയമനതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അഭിലാഷ് പിള്ളയെ വയനാട് കലക്ട്രറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കലക്ട്രേറ്റിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അഭിലാഷ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.തട്ടിപ്പിനുപയോഗിച്ച കമ്പ്യൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

അതിനിടെ നിയമനതട്ടിപ്പ് കേസില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ മലപ്പുറം സ്വദേശി ഷംസീറയുടെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം വ്യക്തമാക്കിയത്.