കല്‍പറ്റ: നിയമനതട്ടിപ്പ് കേസിലെ പ്രതി അഭിലാഷ് പിള്ളയെയും സൂരജ് കൃഷ്ണയെയും ഈ മാസം 19വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് ഇരുവരെയും സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ എത്തിക്കുന്നതിനിടെ കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.