Administrator
Administrator
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം പി.എസ്.സി തള്ളി
Administrator
Tuesday 27th December 2011 1:47pm

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാറിന്റെ ആവശ്യം പി.എസ്.സി വീണ്ടും തള്ളി. ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്റെ എതിര്‍ത്തതിനാലാണ് ശുപാര്‍ശ തള്ളിയത്.

ഈ മാസം 31ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി കമ്മീഷന്‍ ശുപാര്‍ശ തള്ളുകയായിരുന്നു.

വിരമിക്കല്‍ തീയതി ഏകീകരണത്തിന്റെ സാഹചര്യത്തില്‍ പുതിയ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ലെന്നും അതിനാല്‍ വിരമിക്കല്‍ നടക്കുന്നതുവരെ ലിസ്റ്റിന് കാലാവധി നീട്ടണമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

നേരത്തെ തന്നെ തന്നെ ലിസ്റ്റിന്റ് കാലാവധി നീട്ടണമെന്ന്  സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കമീഷന്‍ അത് തള്ളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ഇതേ ആവശ്യവുമായി പി.എസ്.സിയെ സമീപിക്കുകയായിരുന്നു.  എന്നാല്‍ രണ്ടുതവണ നീട്ടി നല്‍കിയ ലിസ്റ്റുകള്‍ വീണ്ടും നീട്ടുന്നത് ശരിയല്ലെന്ന നിലപാടാണ് പി.എസ്.സി കൈക്കൊണ്ടത്.

Malayalam News

Kerala News In English

Advertisement