തിരുവന്തപുരം: ഈ മാസം 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2012 മാര്‍ച്ച് 31 വരെ നീട്ടണമെന്ന സര്‍ക്കാറിന്റെ നിര്‍ദ്ദേശം പി എസ് സി തള്ളി. അതേസമയം വ്യവസ്ഥകളോടെ കാലാവധി നാല് മാസം കൂടി നീട്ടാന്‍ പി എസ് സി തീരുമാനിച്ചിട്ടുണ്ട്.

275 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് പി എസ് സി തീരുമാനിച്ചത്. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നാല്‍ നിലവിലെ റാങ്ക് ലിസ്റ്റുകള്‍ സ്വാഭാവികമായും റദ്ദാക്കുമെന്നും പി എസ് സി അറിയിച്ചു.