തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. എല്‍.ഡി.സി അടക്കമുള്ള 485 തസ്തികകളിലേക്കുള്ള കാലാവധിയാണ് പി.എസ.സി നീട്ടിയത്.

രണ്ടു തവണ കമ്മീഷന്‍ തള്ളിയ നിര്‍ദേശം സര്‍ക്കാര്‍ മൂന്നാം തവണയും ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് കാലാവധി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചത്. ഇന്ന് പ്രത്യേക യോഗം ചേര്‍ന്നാണ് പി.എസ്.സി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ തള്ളാന്‍ പി.എസ്.സി തീരുമാനിച്ചാല്‍ റാങ്ക് പട്ടിക നീട്ടാനുള്ള അധികാരം പി.എസ്.സിയില്‍ നിന്ന് മാറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം.

Subscribe Us:

നിരവധി റാങ്ക് പട്ടികകളുടെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്നു പി.എസ്.സി കാലാവധി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

Malayalam News
Kerala News in English