തിരുവനന്തപുരം:നാളെ അവസാനിക്കുന്ന പി.എസ്.സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മെയ് 31 ന് അവസാനിക്കുന്ന കാലാവധി ഓഗസ്റ്റ് 31 ലേക്ക് നീട്ടാനാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍മൂലം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകാവുന്ന തൊഴില്‍നഷ്ടം പരിഹരിക്കുന്നതിനാണ് നടപടി.

റാങ്ക്‌ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്നാണ് സര്‍ക്കാര്‍ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നത്.