കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് പി എസ് സി ജോലിനേടിയ കേസിലെ ഒരുപ്രതികൂടി കീഴടങ്ങി. കൊല്ലം അഞ്ചല്‍സ്വദേശി അജിത് കുമാറാണ് കീഴടങ്ങിയത്. പത്തനംതിട്ട സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്.

നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളായ ശബരിയും കണ്ണനും നേരത്തേ കീഴടങ്ങിയിരുന്നു. നിയമനതട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. കീഴടങ്ങാനുള്ള തീരുമാനം ഇന്ന് രാവിലെ പുനലൂര്‍ കോടതിയിലെ അഭിഭാഷകനായ ജി അനില്‍കുമാറിനെ അറിയിക്കുകയായിരുന്നു.

വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ജോലിനേടിയ കണ്ണനെയും ശബരിയെയും ഡിസംബര്‍ മൂന്നിന് കലക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതിനുപിന്നിലെ വന്‍തട്ടിപ്പ് പുറത്തുവരുന്നത്. സംഭവം വിവാദമായ തോടെ അഭിലാഷ്പിള്ളയുടെ നിര്‍ദേശ പ്രകാരം ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു.