പാലക്കാട്: നെല്ലിയാമ്പതി നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ബി ദിനേശനെ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ദിനേശനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള സമയം ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ദിനേശനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം ഇയാളെ നെല്ലിയാമ്പതി പഞ്ചായത്ത് ആഫീസില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു.