കല്‍പ്പറ്റ: പി.എസ്.സി നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അഞ്ചല്‍ സ്വദേശി ദിലീപ് പോലീസില്‍ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പി.ഡി ശശിക്കുമുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്.

നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമനതട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.