Categories

Headlines

പി.ശശിയെ പുറത്താക്കില്ല

തിരുവനന്തപുരം: പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഗുരുതരമായ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ശശിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ശശിയെ പുറത്താക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന സൂചന. എന്നാല്‍ നടപടി തരംതാഴ്ത്തലില്‍ ഒതുക്കുകയാണിപ്പോള്‍ ചെയ്തത്.

നേരത്തെ പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു. എ.വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരടങ്ങിയ കമ്മീഷനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതി ഉന്നയിച്ച സ്ത്രീയോട് ശശി അപമര്യാദയായി പെരുമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ ജില്ലാ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന എം.എല്‍.യുടെ മകളുമാണ് ശശിക്കെതിരെ പരാതി ഉന്നയിച്ചത്. ഇതില്‍ യാതൊരു വാസ്തവവുമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നേരത്തെയുള്ള നിലപാട്. എന്നാല്‍ ശശിക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ശശിക്കെതിരെ അന്വേഷണ കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചത്. പരാതിയെതുടര്‍ന്ന് ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയ ശശിക്ക് ചികിത്സക്ക് വേണ്ടി അവധി നല്‍കുകയായിരുന്നുവെന്നാണ് പാര്‍ട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സ കഴിഞ്ഞെത്തിയ ശശി തന്നെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് സംസ്ഥാന സെക്രട്ടറിയോട് കത്തുമുഖേന ആവശ്യപ്പെട്ടിരുന്നു. വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുകയാണെന്ന് ശശി കത്തില്‍ ആരോപിച്ചിരുന്നു.

3 Responses to “പി.ശശിയെ പുറത്താക്കില്ല”

  1. achu

    ഞങ്ങടെ നേതാവല്ല ഈ ഛെ…………. പിനരായിടെ ചെരുപ്പ് നക്കി

  2. kalabhairavan

    സ്ത്രീകള്‍ സൂക്ഷിക്കുക , കോയമ്പത്തൂരിലെ ‘സുഖ ചികിത്സ’ ക്ക് ശേഷം ഈ ‘ബാണാസുരന്‍ ‘ ഉദ്ധാരണ ശേഷി വര്‍ധിപ്പിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു. വീട്ടിലുള്ള പശു , ആട് എന്നിവയും ശ്രദ്ധിക്കണം. കാരണം ഈ കൂതറക്ക് അങ്ങിനെ ഒന്നുമില്ല.

  3. biswas elathur

    prasthanam ini enganayayirikkim………….. venamengil pattiyaayi nilkkam…. allengil vimathanavam……….. P. SASI… keralathile prasthanathine koottikoduthavan…. ivan pennupidiyamn mathramalla…. keralathile pothuprasthanathine mafiyakalkku koottikoduthavan kooduiyanivan……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ