Categories

ജോ­സ­ഫിന്റെ കൈപ്പത്തി സി പി ഐ ­എ­മ്മിനെ സഹാ­യി­ക്കുന്ന വിധം

 

മ­റു­വാക്ക്/പി എ­സ് ­റം­ഷാദ്

പി.­ജെ.­ജോ­സഫ് പോയ­പ്പോള്‍ വി,­സു­രേ­ന്ദ്രന്‍ പിള്ളയ്ക്കു മന്ത്രി­യാ­കാനും പി.­സി.­തോ­മ­സിനു പാര്‍ട്ടി ചെയര്‍മാ­നാ­കാനും സാധി­ച്ച­തു­പോ­ലെ എളു­പ്പ­ത്തില്‍ കൈപ്പി­ടി­യി­ലൊ­തു­ക്കാ­വുന്ന നേട്ട­മ­ല്ല, ടി.­ജെ.­ജോ­സഫ് എന്ന അധ്യാ­പ­കനു കൈപ്പത്തി നഷ്ട­പ്പെ­ട്ട­പ്പോള്‍ കേര­ള­ത്തിലെ സിപി­എ­മ്മി­നു­ണ്ടാ­യി­രി­ക്കു­ന്ന­ത്. കൈപ്പത്തി കോണ്‍ഗ്ര­സിന്റെ തെര­ഞ്ഞെ­ടുപ്പു ചിഹ്ന­മാ­ണ്. പക്ഷേ, ഇവിടെ അതി­പ്പോള്‍ സി പി­ ഐ എ­മ്മിന്റെ വിജ­യ­ചി­ഹ്ന­മായി മാറാന്‍ പോകു­ന്നു. ഒരു­വെ­ടിക്കു പല പക്ഷി­കളെ വീഴ്ത്തുന്ന ഈ രാഷ്ട്രീയ സാമര്‍ത്ഥ്യ­ത്തിന്റെ അന്തര്‍ഗ­ത­ങ്ങ­ളെ­ക്കു­റിച്ച് ഇനി സംസാ­രിച്ചു തുട­ങ്ങേ­ണ്ടി­യി­രി­ക്കു­ന്നു.

പോപ്പു­ലര്‍­ഫ്രണ്ട് പ്രതി­നി­ധാനം ചെയ്യുന്ന അക്ര­മോല്‍സുക പ്രതി­രോധ രാഷ്ട്രീ­യ­ത്തിന്റെ എല്ലാ കുഴ­പ്പ­ങ്ങ­ളെയും അതേ­പടി അംഗീ­ക­രി­ച്ചു­കൊ­ണ്ടു­തന്നെ ഇതു നിര്‍വ­ഹി­ക്കാതെ വയ്യ. പ്രവാ­ച­കനെ നിന്ദി­ക്കുന്ന ചോദ്യ­പേ­പ്പര്‍ തയ്യാ­റാ­ക്കിയ അധ്യാ­പ­കന്റെ കൈവെട്ടി പ്രവാ­ചക സ്‌നേഹം പ്രക­ടി­പ്പി­ക്കുന്ന, പ്രവാ­ച­കാ­ധ്യാ­പ­ന­ങ്ങള്‍ക്കു കടക വിരു­ദ്ധ­മായ അസ­ഹി­ഷ്ണു­തയ്ക്കു നേരേ ചൂണ്ടിയ വിര­ലു­കള്‍ ഒട്ടും മട­ക്കാ­തെ­യു­മാകാം ഈ പരി­ശോ­ധ­ന. വിശുദ്ധ റമ­ദാന്‍ മാസ­ത്തില്‍ റിമാന്‍ഡില്‍ ജയി­ലു­ക­ളില്‍ കഴി­യേണ്ടി വരുന്ന നിര­വധി മുസ്‌ലിം ചെറു­പ്പ­ക്കാ­രുടെ കുടും­ബ­ങ്ങ­ള്‍ക്ക് ഈ കപട പ്രവാ­ചക സ്‌നേഹി­ക­ളോ­ടുള്ള വെറു­പ്പിന്റെ ആഴം കുറച്ചു കാണു­കയും വേണ്ട.

അതൊക്കെ അവിടെ നില്‍ക്ക­ട്ടെ. പിന്നെയും പിന്നെയും പറഞ്ഞു പറഞ്ഞു പറഞ്ഞ് പോപ്പു­ലര്‍ഫ്രണ്ട് എന്ന അവി­വേ­കി­ക­ളുടെ കൂട്ടത്തെ രാജ്യത്തെ ഏറ്റവും വലിയ ഭീക­രപ്രസ്ഥാ­നമാക്കി അവ­ത­രി­പ്പിച്ചു പോകു­ന്നത് നമ്മുടെ കാല­ത്തോടു ചെയ്യുന്ന അനീ­തി­യായി മാറി­യേ­ക്കും. പള്ളിപൊളി­ച്ച­വരും മുസ്‌ലിംകളെ കൂട്ട­ക്കൊല ചെയ്തവരും കന്യാ­സ്ത്രീ­കളെ കൂട്ട മാന­ഭംഗം ചെയ്ത­വ­രു­മൊക്കെ നിശ്ശ­ബ്ദ­മായ ചിരിയോടെ നമുക്കി­ട­യില്‍ത­ന്നെ­യു­ള്ള­പ്പോള്‍ പ്രത്യേ­കി­ച്ചും.

സി പി­ ഐ എ­മ്മിനോട് ചേര്‍ത്തു പറ­യാന്‍ ഇപ്പോഴും നാവും മനസും വിസമ്മതിക്കുന്ന ഒരു രാഷ്ട്രീയ പദ­പ്ര­യോ­ഗ­ത്തില്‍ നിന്നു­വേണം ചിന്തിച്ചു തുട­ങ്ങാന്‍ എന്നത് തന്നെ ഖേദ­ക­ര­മാ­ണ്. മൃദു ഹിന്ദുത്വം എന്ന­താണ് ആ പദം. ഇത്ര­കാ­ലവും കോണ്‍ഗ്ര­സി­നെ­ക്കു­റിച്ച് നമ്മള്‍ കേട്ടും മന­സിലുറ­പ്പിച്ചും പറഞ്ഞും പോന്ന വാക്ക് പൊടു­ന്നനെ സി പി ഐ ­എ­മ്മി­നോടു ചേര്‍ത്തു പറ­യേ­ണ്ടി­വ­രു­ന്ന­തിലെ മുസ്‌ലിം സങ്ക­ട­ത്തിനു തുല്യ­ത­യില്ല.

ഒരു നിയ­മ­സഭാ തെര­ഞ്ഞെ­ടുപ്പ് മാസ­ങ്ങള്‍ക്കു മാത്രം അക­ലെ­യെത്തി നില്‍ക്കു­മ്പോ­ള്‍ കേര­ള­ത്തിലെ സി പി­ ഐ എമ്മും അതുവഴി ഇടതുമുന്നണിയും സ്വീക­രി­ക്കാ­നു­ദ്ദേ­ശി­ക്കുന്ന രാഷ്ട്രീയ അട­വു­ന­യ­ത്തിന്റെ കാച്ചി­ക്കു­റു­ക്കിയ രൂപം മൃദു ഹിന്ദുത്വത്തി­ന്റേ­താ­ണ്. അതി­ലേക്ക് അതി­വേ­ഗ­ത്തില്‍ അടു­ക്കാന്‍, കുറഞ്ഞ ചെല­വില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ സി പി­ ഐ എമ്മിനും കിട്ടിയ കുറു­ക്കു­വ­ഴി­യാണ് ടി.­ജെ.­ജോ­സ­ഫിന്റെ കൈപ്പ­ത്തി. നോക്കു­ക, ഒരു­വട്ടം കൂടി ഇട­തു­മു­ന്നണി അധി­കാ­ര­ത്തി­ലെ­ത്തി­യാല്‍ കേര­ള­ത്തിലെ മുസ്‌ലിം പ്രീണന രാഷ്ട്രീ­യ­ത്തിന് അറുതി വരു­മെന്ന് ആര്‍­ എ­സ്­ എസ് വില­യി­രു­ത്തി­യി­രി­ക്കു­ന്നു. ആര് ആരോട് എപ്പോള്‍ പറ­ഞ്ഞ­താണ് ഇക്കാര്യം എന്ന ചോദ്യം അപ്ര­സ­ക്തം. നമ്മുടെ നാട്ടില്‍ പല സംഘ­ട­ന­ക­ളു­ടെയും ഉള്‍പ്പാര്‍ട്ടി വിശ­ല­ക­ന­ങ്ങള്‍ മാധ്യ­മ­പ്ര­വര്‍ത്ത­കര്‍ക്ക് വള്ളി­പു­ള്ളി­വി­ടാതെ ലഭി­ക്കു­ന്നത് അച്ച­ടിച്ച കോപ്പി­യുടെ രൂപ­ത്തി­ല­ല്ല­ല്ലോ. അല്ലെങ്കില്‍പിന്നെ ആര്‍­എ­സ്­എസ് നിഷേ­ധി­ക്ക­ട്ടെ.

സി പി ഐ എം നയി­ക്കുന്ന ഇട­തുമുന്നണിയെ ഒരി­ക്കല്‍ കൂടി അധി­കാ­ര­ത്തി­ലെ­ത്തി­ക്കാന്‍ ആര്‍ എ­സ്­ എസ് എന്ന ഹിന്ദുത്വ വര്‍ഗീയ സംഘ­ടന മന­സു­വെ­ക്കു­ന്നി­ട­ത്തോളം എത്തി­യി­രി­ക്കുന്നു കാര്യ­ങ്ങള്‍ എന്നത് ചെറിയ കാര്യ­മ­ല്ല. കൂട്ടിയും കിഴിച്ചും പിന്നെയും കൂട്ടിയും നോക്കി­യ­പ്പോള്‍ ആര്‍­ എ­സ്­ എ­സിനു കിട്ടിയ ഉത്ത­ര­ത്തില്‍ ദൂരവ്യാ­പക അപ­ക­ട­ങ്ങള്‍ പതു­ങ്ങി­യിരിക്കു­ന്നു­ണ്ട്. ന്യൂന­പക്ഷ പ്രീണനം എന്ന് അവര്‍ വിളി­ക്കുന്ന, ന്യൂന­പക്ഷ താല്‍പ­ര്യ­ങ്ങള്‍ സംര­ക്ഷി­ക്കുന്ന രാഷ്ട്രീയ നയ­ത്തില്‍ നിന്ന് എല്ലാ കക്ഷി­കളും മാറി­ച്ചി­ന്തിക്കേണ്ടി വരും. അത് ആര്‍­ എ­സ്­ എസ് തന്നെ അവ­രുടെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച­യില്‍ പ്രവ­ചി­ച്ചി­ട്ടു­മു­ണ്ട്.

അതാ­യത് ഒരി­ക്കല്‍ കൂടി അധി­കാ­ര­ത്തി­ലെ­ത്താന്‍ ന്യൂന­പ­ക്ഷാ­നു­കൂല രാഷ്ട്രീയ അജണ്ട സഹാ­യി­ക്കി­ല്ലെന്നു തിരി­ച്ച­റിഞ്ഞ് ഭൂരി­പക്ഷ വര്‍ഗീ­യ­തയെ പ്രീണി­പ്പി­ക്കാന്‍ ഇറ­ങ്ങി­പ്പു­റ­പ്പെ­ട്ടി­രി­ക്കു­ന്ന സി പി­ ഐ എ­മ്മിന് ഉന്തിന്റെ കൂടെ ഒരു തള്ളു നല്‍കാന്‍ സംഘ­പ­രി­­വാര്‍ ഇപ്പോഴേ തയ്യാര്‍. അതി­ന­വ­രെ പ്രേരി­പ്പി­ക്കു­ന്നത് പോപ്പു­ലര്‍ ഫ്രണ്ടിനെ­തിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീക­രി­ക്കുന്ന കര്‍ശന നട­പ­ടി­കളും സി പി­ ഐ എമ്മിന്റെ പ്രചണ്ഡമായ ക്യാംപെ­യ്‌നും. ജോസഫ് എന്ന ക്രിസ്ത്യാനിയുടെ വെട്ടി­മാ­റ്റ­പ്പെട്ട കൈപ്പ­ത്തിക്കു പക­ര­മായി പോപ്പു­ലര്‍ഫ്രണ്ടിന്റെ ചോര നല്‍കുന്ന­തു­വഴി ക്രിസ്ത്യന്‍ വോട്ടു­ക­ളില്‍ നിന്നും നല്ലൊ­രു പങ്ക് വന്നു വീഴു­മെ­ന്നത് ബോണസ്. അതു പക്ഷേ, താല്‍ക്കാ­ലി­ക­മാ­ണ്. ദീര്‍ഘകാ­ലാടിസ്ഥാ­ന­ത്തില്‍ അവര്‍ കെ.­എം.­മാ­ണിയും ഉമ്മന്‍ചാ­ണ്ടിയും വിളിച്ചാല്‍ കൂടെ­പ്പോ­കും. എന്നാല്‍ പോപ്പു­ലര്‍ഫ്ര­ണ്ടു­മായി അത്ര അകല്‍ച്ച­യൊ­ന്നു­മി­ല്ലാത്ത യുഡി­എ­ഫില്‍ നിന്ന് ഒരു രമേശ് ചെന്നി­ത്ത­ല­യൊന്നും വിളി­ച്ചാല്‍ മാറ്റാ­വുവ രാഷ്ട്രീയ അജ­ണ്ട­യല്ല ആര്‍­എ­സ്­എ­സി­ന്റേ­ത്. ഓര്‍ കൂടു­കല്‍ നല്ലത് സിപി­എ­മ്മി­ന്റേ­തു­ത­ന്നെ­യെന്ന് അവര്‍ തിരി­ച്ച­റി­യുന്നു എന്ന­താണു കാ­ര്യം.

തീവ്ര­വാദ സ്വഭാ­വ­മുള്ളതോ അല്ലാത്തതോ ആയ ഏതെ­ങ്കിലും സംഘടന­യുമായി ബന്ധ­പ്പെട്ട ഒരു ക്രിമി­നല്‍ കേസ് കേര­ളത്തി­ലെ­വി­ടെ­യെ­ങ്കിലും ഉണ്ടായാ­ലു­ടന്‍ സംസ്ഥാ­ന­ത്തെ­മ്പാ­ടു­മുള്ള അവ­രുടെ ഓഫീ­സുകള്‍ റെയ്ഡ് ചെയ്യുന്ന, കേരളം മുഴു­വന്‍ ഓടി­ച്ചിട്ടു പ്രവര്‍ത്ത­കരെ പിടി­ക്കുന്ന പുതിയ രീതി­യെ­ക്കു­റിച്ചു പറ­യു­ന്ന­തിനു മുമ്പ് മറ്റു ചിലതു കൂടി ചികഞ്ഞു പുറത്തെടുത്ത് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. അധികം മുമ്പ­ല്ലാതെ ഈ കോള­ത്തില്‍ എഴു­തിയ ഒരു കുറി­പ്പില്‍ ചില ചിന്ത­കള്‍ പങ്കു­വ­ച്ചി­രു­ന്നു.­ ജ­മാ­അ­ത്തിനെ ഇരയാക്കി ചൂണ്ട­യി­ടു­ന്ന­താരെ എന്ന­താ­യി­രുന്നു ചോദ്യം. ജമാ­അത്തെ ഇസ്‌ലാമിയെ നിശി­ത­മായി കട­ന്നാ­ക്ര­മി­ക്കു­ന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണ­റായി വിജ­യന്റെ ഉന്നം ജമാ­അ­ത്തല്ല മറിച്ച് എന്‍­ എ­സ്­ എസും സംഘ­പ­രി­വാറും ആണെന്നു ചൂണ്ടി­ക്കാ­ട്ടി­യ­പ്പോള്‍ അതി­ശ­യോക്തി എന്നു വിശേ­ഷി­പ്പി­ച്ച­വ­രുണ്ട്. എന്നാല്‍ കാര്യ­ങ്ങള്‍ ഇപ്പോള്‍ കൂടു­തല്‍ വ്യക്ത­മാ­വു­കയും മറ്റു പല­രും, പത്ര­ങ്ങ­ളിലെ കോള­മി­സ്റ്റു­കളും ചാന­ലു­ക­ളിലെ വാര്‍ത്താ അവ­താ­ര­കരും സമാന ഉത്കണ്ഠ പല രൂപ­ത്തില്‍ പ്രക­ടി­പ്പിച്ചു തുട­ങ്ങിയിട്ടുണ്ട് ഇ­പ്പോള്‍.

വിവാദ ദേവസ്വം ബില്ലി­ലാണ് തുട­ക്കം. ജമാ­അത്തു വഴി ആ ലൈന്‍ നീങ്ങി­നി­രങ്ങി നീങ്ങു­മ്പോ­ഴാണ് ടി ജെ ­ജോ­സഫ് എന്ന അധ്യാ­പ­കന്റെ കൈപ്പ­ത്തി­യുടെ രൂപ­ത്തില്‍ പുതിയ കുതി­പ്പിന് അവ­സരം വന്നു­വീ­ണ­ത്. ദേവസ്വം മന്ത്രി കട­ന്ന­പ്പള്ളി രാമ­ച­ന്ദ്രന്‍ പോലും അറിയാതെ രായ്ക്കു രായ്മാനം ദേവ­സ്വം­ബില്‍ പൂട്ടി­വച്ചു, സി പി­ ഐ എം. വെള്ളാ­പ്പ­ള്ളി­യുടെ അനു­കൂല സമീ­പ­ന­ത്തെ­ക്കാള്‍ വക­വ­ച്ചത് എന്‍­ എ­സ് ­എസ്, ഹിന്ദു ഐക്യ­വേ­ദി, ക്ഷേത്ര­സം­ര­ക്ഷണ സമിതി തുട­ങ്ങി­യ­വ­യുടെ പ്രതി­ഷേധത്തെ­യാ­യി­രു­ന്നല്ലോ. നിയ­മ­സ­ഭ­യില്‍ അവ­ത­രി­പ്പിച്ച് സബ്ജക്ട് കമ്മിറ്റി­ക്കു­വിട്ട ദേവസ്വം ബില്ല് അങ്ങനെ അപ്ര­ത്യ­ക്ഷ­മാ­യി. അവിടെ തുടങ്ങി കാര്യ­ങ്ങള്‍.

മു­സ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീ­യത വള­രു­ന്നുവെന്ന് മുഖ്യ­മന്ത്രി അടു­ത്ത­ഘ­ട്ട­മായി പറ­ഞ്ഞു. അടുത്ത 20 വര്‍ഷം­കൊണ്ട് കേര­ളത്തെ മു­സ്‌ലിം ഭൂരിപക്ഷ പ്രദേ­ശ­മാ­ക്കാന്‍ പോപ്പു­ലര്‍ ഫ്രണ്ട് പദ്ധ­തി­യി­ടുന്നുവെന്ന് മുഖ്യ­മന്ത്രി വാര്‍ത്താ­സ­മ്മേ­ളനം വിളിച്ചുകൂട്ടി പറ­ഞ്ഞത് ഈ ലൈനിന്റെ മറ്റൊരു ഘട്ടം. പറഞ്ഞത് പോപ്പുലര്‍ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചാ­ണ്, മു­സ്‌ലിം സമുദായ­ത്തെ­ക്കു­റി­ച്ചല്ല എന്നൊക്കെ വാദിച്ചു ­നില്‍ക്കാം. കേള്‍ക്കു­മ്പോള്‍ ന്യായ­മെന്നു തോന്നു­കയും ചെയ്യും. എന്നാല്‍ മുഖ്യ­മന്ത്രി വി എസ് അച്യു­താ­ന­ന്ദന്‍ പറഞ്ഞ ആ കാര്യം കേള്‍ക്കു­മ്പോ­ള്‍ ആര്‍ക്കാണു കൂടു­തല്‍ ആസ്വാ­ദ്യ­മാ­വുക എന്നതിന്റെ അടി­സ്ഥാനത്തി­ലാണ് വിലയിരു­ത്തലുണ്ടാകേ­ണ്ട­ത്.

സി പി­ ഐ എ­മ്മിന് ഔദ്യോ­ഗിക പക്ഷവും അച്യു­താ­ന്ദന്‍ പക്ഷ­വു­മൊക്കെ ഉണ്ടെ­ങ്കിലും ഈ അജ­ണ്ട­യില്‍ അ­വര്‍ തമ്മില്‍ അഭി­പ്രായ വ്യത്യാ­സ­മി­ല്ലെ­ന്നതും ശ്രദ്ധേ­യം. അടുത്ത തെര­ഞ്ഞെ­ടു­പ്പില്‍ വീണ്ടും സീറ്റു­റ­പ്പാ­ക്കാന്‍ വി.­എസ് ഒരു പടി മുമ്പേ ഓടുന്നതുമാ­കാം.പോപ്പു­ലര്‍ഫണ്ട് ഇത്ര­കാ­ലവും നിയ­മ­വി­ധേ­യ­മായി നട­ത്തിയ ഫ്രീഡം പരേ­ഡിന്റെ സി ഡി­കള്‍ ഏതോ വമ്പന്‍ തൊണ്ടി എന്ന­തു­പോലെ പോലീസ് പൊക്കി­യെ­ടുത്ത് മാധ്യ­മ­ങ്ങള്‍ക്കു മുന്നില്‍ നിര­ത്തു­മ്പോള്‍ കോടി­യേരി ബാല­കൃ­ഷ്ണനും പിണ­റായി വിജ­യ­നു­മെ­ങ്കിലും നാണം തോന്നേ­ണ്ട­താ­ണ്. അങ്ങനെ തോന്നി­യാല്‍ ഈ വില­കു­റഞ്ഞ പരി­പാടി അവ­സാ­നി­പ്പി­ക്കാന്‍ നിര്‍ദേ­ശി­ക്കു­ക­യു­മാ­കാം. രണ്ടാ­മതു പറ­ഞ്ഞത് അവ­രു­ദ്ദേ­ശി­ക്കു­ന്നി­ല്ല. കാരണം മേല്‍പ­റഞ്ഞ രാഷ്ട്രീയ ലൈനിന് എതി­രാ­ണ­ത്. പര­മാ­വധി നുണ­കള്‍കൊ­ണ്ടു കോട്ട­കെ­ട്ടാ­നാണു ശ്രമം. അതി­നി­ട­യില്‍ അവര്‍ നാണം മാറ്റി­വ­ച്ചി­രി­ക്കു­ന്നു. നാണം­കെട്ടും വോട്ടു­നേടിയാല്‍ അധി­കാരം കൊണ്ടു നാണം മറ­യ്ക്കാം. പണ്ട് ഐ എ­സ്സ് എസ്സ് നിരോ­ധ­ന­കാ­ലത്ത് അബ്ദു­ന്നാ­സര്‍ മഅ­ദ­നി­യുടെ ഓഫീസ് റെയ്ഡ് ചെയ്ത് ഗര്‍ഭനിരോ­ധന ഉറ­കള്‍ പിടി­ച്ചെ­ടുത്ത പോലീ­സിന് ഇതൊന്നും അത്ര­വ­ലിയ കാര്യ­മ­ല്ല. ഉറ കൊണ്ടു­വ­യ്ക്ക­ണം, സിഡി അവി­ടെ­ത്തന്നെ കാണും എന്ന­തേ­യുള്ളു വ്യത്യാ­സം. അന്ന് കെ.­ക­രു­ണാ­ക­രന്‍ കളിച്ച കളി ഇന്ന് വി.­സിവും പിണ­റാ­യിയും കളി­ക്കു­ന്ന­തിലെ ഖേദം മാത്ര­മാണു ബാക്കി.

സഖാവ് പി.­ജ­യ­രാ­ജനെ ഒരു തിരു­വേണ നാളില്‍ വീട്ടില്‍ കയറി വെട്ടി­വീ­ഴ്ത്തിയത് ആര്‍ ­എ­സ്­ എ­സു­കാ­രാ­ണല്ലോ. അതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത് ഏതെ­ങ്കിലും ആര്‍­ എ­സ്­ എസ് കാര്യാ­ലയം റെയ്ഡ് ചെയ്തതായി ഓര്‍മ്മ­യുണ്ടോ? എസ്­ എ­ഫ് ഐ സംസ്ഥാന സെക്ര­ട്ട­റി­യാ­യി­രുന്ന ധീര­സ­ഖാവ് സുധീ­ഷിനെ വീട്ടു­മു­റ്റത്ത് അമ്മയ്ക്കും അഛനും മുന്നി­ലിട്ട് കൊത്തി നുറ­ക്കി­യ­പ്പോ­ഴെ­ങ്കിലും സംസ്ഥാന വ്യാപ­ക­മായി ആര്‍­എ­സ്­എ­സി­നെ­തിരേ പട­പ്പു­റ­പ്പാ­ടു­ണ്ടായോ? തിരിച്ച് യുവ­മോര്‍ച്ച സംസ്ഥാന വൈസ് പ്രസി­ഡന്റാ­യി­രുന്ന ജയ­കൃ­ഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറി­യില്‍, കുട്ടി­ക­ളുടെ മുന്നിലിട്ട് കഥ­ക­ഴിച്ച കേസിലെ പ്രതി­കള്‍ സിപി­എ­മ്മു­കാ­രാണ് എന്ന പേരില്‍ എത്ര സിപിഎം ഓഫീ­സു­കള്‍ക്ക് മുദ്ര­വ­ച്ചു?

ചോദ്യ­ങ്ങള്‍ ചോദ്യ­ങ്ങളായി അവ­ശേ­ഷി­ക്കു­ന്നത് ഉത്തരം നല്‍കാന്‍ കൂടു­തല്‍ ബുദ്ധുി­മു­ട്ടുള്ള പുതിയ ചോദ്യ­ങ്ങളെ സൃഷ്ടി­ച്ചേ­ക്കും. സി പി­ ഐ എ­മ്മി­നോട് മറ്റു പല വിയോ­ജി­പ്പു­കളും നില­നില്‍ക്കെ­ത്ത­ന്നെ, സംഘ­പ­രി­വാ­റിന്റെ വര്‍ഗീയ രാഷ്ട്രീ­യത്തെ വിട്ടു­വീ­ഴ്ച­യി­ല്ലാതെ ചെറു­ക്കാന്‍ കെല്‍പു­ള്ള­വര്‍ എന്ന­തു­കൊണ്ടു മാത്രം നെഞ്ചില്‍ കയ­റ്റി­വച്ച പാവം മുസ്‌ലിം ഇനി ആരെ പ്രതീ­ക്ഷി­ക്ക­ണം. പോപ്പുലര്‍ഫ്ര­ണ്ടി­നെയോ? പോപ്പു­ലര്‍ഫ്ര­ണ്ടിന് ആളെ­ക്കൂ­ട്ടാ­നാണോ ഈ ചെയ്തു­കൂ­ട്ടുന്നതത്ര­യും. എന്നിട്ട് അതു ചൂണ്ടി­ക്കാട്ടി മറു­വ­ശ­ത്തു­നിന്ന് കൂടു­തല്‍ പിന്തുണ ഉറ­പ്പാ­ക്കാനോ? നരേ­­ന്ദ്ര­മോഡി താടി­ത­ടവി , കൂസ­ലി­ല്ലാതെ ചിരിച്ച് അതിര്‍ത്തി­യി­ലെ­വി­ടെയോ നില്‍പു­ണ്ടോ…
കൈവെട്ട് കേസിലെ പ്രതി­കളെ മുഴു­വനും പിടി­കൂ­ടു­ക. മാതൃ­കാ­പ­ര­മായി ശിക്ഷി­ക്കു­ക. പക്ഷേ, അവ­സരം കാത്തി­രുന്ന ചെന്നായ്ക്ക് കിട്ടിയ ഇര­യാ­ക്ക­രു­ത്. പഴയ വട­ക­ര, ബേപ്പൂര്‍ കോ-­ലീ- ബി സഖ്യം പൊ ളിച്ച സത്കൃത്യം ചെയ്ത­വര്‍ അതി­നെ­ക്കാള്‍ നികൃ­ഷ്ട­മായ പുതിയ കൂട്ടു­കെ­ട്ടു­കള്‍ക്ക് ശക്തി­കൂ­ട്ടാന്‍ ബലി­ത്ത­റ­കള്‍ തേട­രു­ത്.
ഇങ്ങ­നെ­യൊക്കെ പറ­ഞ്ഞാ­ലു­ടന്‍ സിപിഎം മൃദു ഹിന്ദുത്വ ലൈന്‍ ഉപേ­ക്ഷി­ക്കു­കയും മറ്റു­മി­ല്ല. അത­വര്‍ ആലോ­ചി­ച്ച­റ­പ്പിച്ച തീരു­മാ­ന­മാ­ണ്. പക്ഷേ, അതി­ലേ­യ്ക്കുള്ള വഴി­കള്‍ അതി­ക്രൂ­ര­മാ­ക്കാനു­മുണ്ടോ തീരു­മാ­നം.

(ലേ­ഖ­ന­ത്തി­ലെ നി­രീ­ക്ഷ­ണങ്ങള്‍ ലേ­ഖ­ക­ന്റെ­ അ­ഭി­പ്രായം മാ­ത്ര­മാ­ണ്)

10 Responses to “ജോ­സ­ഫിന്റെ കൈപ്പത്തി സി പി ഐ ­എ­മ്മിനെ സഹാ­യി­ക്കുന്ന വിധം”

 1. MANESH

  who is ramshad..

 2. Anish

  Who is this guy?? This is just speculations and guessings.Not even observations..?? A journlist should clarify his ideas with facts and figures rather than emotions.
  CPIM is the only party which has been targeted by all the communilist forces , either it is RSS, NDF or Christian Inter church Council .One Mayor was simply out thrown from party for attending a meeting organised by VHP.
  So kindly refrain from blaming it for being soft hindutava.
  Other wise prove with facts,

  Regards to you

 3. KAREEM

  Good observation. But a doubt, why these RSS people sacrificing their very existence by compromising with CPM (You know, how they view each other in places like Kannur) for the sake of wiping out these ‘foolish’ (Avivekikal) Popular Front?

 4. Anilkumar

  ലേഖനം എഴുത്തുകാരന്‍ പഞ്ചസാരയില്‍ പൊതിഞ്ഞു പാഷാണം തരികയാണ് വായനക്കാര്‍ക്ക്‌. പോപ്പുലര്‍ ഫ്രെണ്ട്കാരന്റെ ദേശീയ വിരുദ്ധ പ്രവര്‍ത്തനത്തിന് ചൂട്ടു പിടിക്കുന്നു ലേഖകന്‍.അത് മറച്ചു പിടിക്കാന്‍ തന്ത്രപരമായി തുടക്കം മുതല്‍ ശ്രമിക്കുന്നു.
  ഹിന്ദു മാജോരിട്ടിയുള്ള കേരളത്തില്‍ ആര്‍ എസ് എസ് നെ പിന്താങ്ങാന്‍ ആളില്ലാത്തത് എന്തുകൊണ്ടാണെന്ന് ലേഖകന്‍ ചിന്തിക്കണം .
  വിഷം കലര്‍ത്തിയ ലേഖനത്തിന് ധൂല്‍ നൂസിന്റെ സ്ഥലം നല്‍കിയ എഡിറ്ററുടെ നടപടിയില്‍ പ്രതിഷേധിക്കുന്നു
  അനില്‍
  ദുബായ്

 5. shareef sagar

  ഭ്രാന്തന്‍ വിശകലനം. ആവേശത്തെ പൊതിഞ്ഞുവെക്കാന്‍ മാത്രമാണ്‌ പോപ്പുലര്‍ ഫ്രണ്ടിനെ അവിവേകികളെന്ന്‌ വിളിച്ചതെന്ന്‌ സ്‌പഷ്ടം. ഉള്ളിലുള്ളത്‌ ഉള്ളതുപോലെ പറയാന്‍ എന്തിനാണ്‌ ഭയക്കുന്നത്‌? ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ മൂന്നുവട്ടം അനുകൂലിക്കുന്നു എന്നാണ്‌ ലേഖകന്‍ പറയാതെ പറയുന്നത്‌.

 6. uh sidhique

  kollam……. avivekikal cpm num RSS Sangaparivara sngathinum adikkanulla vadi nalki…budhiyillatha pravarthanam mrudhu hindhutha agenda nadappakkan vazithurannu nalki cpm nu

 7. suhrdraj

  മൃദു ഹിന്ദു സമീപനം സി.പി.എം സ്വീകരിക്കേണ്ട ആവശ്യമില്ല. ഒരു പത്തുവര്‍ഷം മുമ്പുള്ള സി.പി.എം ആയിരുന്നെങ്കില്‍ ഇതൊരു പക്ഷേ, ശരിയായിരുന്നു. ഇന്ന് പിണറായി നയിക്കുന്ന സി.പി.എം ഇടപെടാത്ത ഒരു കമ്മിറ്റിയുമില്ല. അമ്പലക്കമ്മിറ്റികളെല്ലാം തന്നെ ഇന്ന് സഖാക്കളാള്‍ സമ്പന്നമാണ്. ഇതിന് അധികം തെളിവുകള്‍ വേണ്ട. ചുറ്റുപ്പാടും ഒന്നും ശ്രദ്ധിച്ചാല്‍ മതി..
  പിന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളില്‍ കുറച്ചു റെയ്ഡ് നടത്തിയതുകൊണ്ട് ആര്‍.എസ്.എസുകാരന്റെയും ബി.ജെ.പിക്കാരന്റെയും വോട്ടുകള്‍ കിട്ടി ഭരണത്തില്‍ തിരിച്ചെത്താമെന്ന് സാക്ഷാല്‍ അച്ചുമാമന്‍ പോലും സ്വപ്‌നം കാണുന്നുണ്ടാവില്ല.
  അധ്യാപകന്റെ കൈവെട്ടിയതുകൊണ്ട് സി.പി.എമ്മിന് ആകെ ലഭിക്കുന്ന മെച്ചം ലോകസഭാ തിരഞ്ഞെടുപ്പില്‍ മഅ്ദനിയുമായി കൂട്ടുകൂടിയതിന്റെ ചീത്തപ്പേരൊന്ന് മാച്ച് കളയാം എന്നു മാത്രം. ഞങ്ങള്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നവരാണ്. ഇത്രയും ധീരമായ നടപടി ഞങ്ങളെ കൊണ്ടേ പറ്റൂ.. എന്ന് സ്വന്തം പാര്‍ട്ടിയുടെ ആടികൊണ്ടിരിക്കുന്ന വോട്ടുകളില്‍ എത്തിക്കാന്‍ സാധിക്കും.
  ഏത് മതം പറഞ്ഞാലും കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു സ്വഭാവമുണ്ട്. അതവര്‍ കാത്തുസൂക്ഷിക്കും. സമൂഹത്തില്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാക്കുമെങ്കിലും ആ സമയത്തുപോലും മതപരമായ വിഭാഗീയതയേക്കാള്‍ ഹാര്‍മണി തകരുന്നതിന്റെ വേവലാതിയാണ് അധികപേരും പ്രകടിപ്പിക്കാറുള്ളത്.
  ഈ പോപ്പുലര്‍ ഫ്രണ്ടിനു തന്നെ കണ്ണൂരിലെ തിരഞ്ഞെടുപ്പില്‍ പറ്റിയ കാര്യം ആലോചിച്ചാല്‍ മതി. അങ്ങനെ അവിവേകികളായി എഴുതി തള്ളാവുന്ന ഒരു കൂട്ടമല്ല..പോപ്പുലര്‍ ഫ്രണ്ട്. ഈ റെയ്ഡുകള്‍ കൊണ്ടൊന്നും തളരാത്ത കാഡര്‍ സ്വഭാവമുള്ള പതിനായിരങ്ങള്‍ ഈ പാര്‍ട്ടിക്കുണ്ട്. പോലിസ് വേട്ട നിലനില്‍ക്കുന്ന ഈ കാലത്തുപോലും എസ്.ഡി.പി.ഐ മാര്‍ച്ചില്‍ അണിനിരന്നവരെ കണ്ടാല്‍ ഇക്കാര്യം മനസ്സിലാവും. ഒരു പക്ഷേ, ലീഗിനെക്കാളും വിദ്യാസമ്പന്നരായ പ്രബുദ്ധരായ ഒരു ജനത ഈ പാര്‍ട്ടിക്കുണ്ട്. (ഉദ്ദേശിച്ചത് അധ്യാപകന്റെ കൈവെട്ടിയ പ്രബുദ്ധതയല്ല). തീര്‍ച്ചയായും നല്ലൊരു രാഷ്ട്രീയ ശക്തിയായി മാറികൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐക്ക് തിരിച്ചടിയായ സംഭവമാണിത്. ദളിതരുടെയും പീഡിതരുടെ പിന്നാക്ക വിഭാഗങ്ങളുടെയും ഒരു കൂട്ടായ്മ എന്ന നിലയില്‍ കരുത്താര്‍ജ്ജിച്ചുവരികയായിരുന്ന പാര്‍ട്ടിയെ ഒരു പാളയത്തില്‍ കൊണ്ട് കെട്ടിയിടുന്നതില്‍ ഇടതുപക്ഷവും ലീഗും വിജയിച്ചു. ഇതിനായി ചില മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. പിന്നെയോ വി.എസിന്റെ പരാമര്‍ശങ്ങളിലെ ഭൂരിഭാഗം മാത്രം പറഞ്ഞ് നിര്‍ണായകമായതും മര്‍മപ്രധാനമായതുമായ വരി വിട്ടുകളഞ്ഞ് യു.ഡി.എഫ് നടത്തിയ ഡബിള്‍റോള്‍ അഭിനയവും ഗംഭീരമായിരുന്നു.

 8. joe

  Visham puranda vakkukal .Biased thoughts and strictly based on so called religion..the writer should understand to accept mistakes as mistakes ,whether done by rss /marxist or popular friend ..not justificable if you say ,they did so and nothing done ,and when we done ,we got caught ..and not to blame others ,congress or cpm or rss to make benefit on this chopping issues ,as so called upcoming political strength ,they shud ve the intellignece oir wisdom ,not to entertain such thoughts and not to indlge in such activities .

 9. np hafiz mohamad

  lekhanathile abhipraayangal ezhuthiya aalintethu maathramaanenna munkoor jaamyam venda.athyavasyathinu common sensulla aarkumathu manassilaakum.

 10. muraleedharan

  mr ramshad
  please read the communist movement in india.
  particularly in kerala.
  cpim handling the class politics.
  i am very pitty for u
  if u r a ndf activist say directly
  why you are shadow fighting.
  cpim and their comrades fighting aganist all communal forces.
  please don,t waste our valuable time.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.