ന്യൂദല്‍ഹി:  വിദേശ സഹായം പറ്റുന്നത് സി.പി.ഐ.എം എം.പിയായ പി. രാജീവ് മാത്രമല്ലെന്നും യു.ഡി.എഫ് എം.പിമാരും സഹായം പറ്റുന്നുണ്ടെന്നും വെളിപ്പെടുത്തല്‍. പി.ആര്‍.എസ് സ്ഥാപകന്‍ ഡോ. എം.ആര്‍ മാധവനാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ജോസ് കെ. മാണിക്കൊപ്പം പി.ആര്‍.എസിന്റെ ഗവേഷകന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബജറ്റ് സമ്മേളനം മുതല്‍ പി.സി ചാക്കോക്ക് പി.ആര്‍.എസ് സഹായം ലഭിക്കുമെന്ന് എം.ആര്‍ മാധവന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

എം.പിമാര്‍ക്ക് പിന്തുണ മാത്രമെ നല്‍കാറുള്ളൂ. നയപരമായ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും എന്‍.ആര്‍ മാധവന്‍ വ്യക്തമാക്കി. എം.പിമാരെ സഹായിക്കുന്നതുമായി ഫോര്‍ഡ് ഫൗണ്ടേഷന് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം അഞ്ചു മാസം മുമ്പ്‌വരെ പി.ആര്‍.എസിന് ലഭിച്ചിരുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം തുടര്‍ന്നും ലഭ്യമാക്കാന്‍ വേണ്ടി ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ ഫൗണ്ടേഷന്‍ ആദ്യ കാലങ്ങളില്‍ മാത്രമെ സഹായിച്ചുട്ടുള്ളൂവെന്നും പി.ആര്‍.എസ് സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും എം.പിയുമായ പി. രാജീവിനെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് സഹായിക്കുന്നത് അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന് പി.ആര്‍.എസ് സ്ഥാപകന്റെ വെളിപ്പെടുത്തല്‍ ഉണ്ടയാരിക്കുന്നത്.

പി.രാജീവിനെ പാര്‍ലമെന്റില്‍ സഹായിക്കുന്നത് ഫോര്‍ഡ് ഫൗണ്ടേഷന്‍

Malayalam news

Kerala news in English