എഡിറ്റര്‍
എഡിറ്റര്‍
സംവിധായകനെതിരെ ബലാത്സംഗ പരാതി നല്‍കിയ നടിക്ക് വധശ്രമ കേസില്‍ മൂന്നുവര്‍ഷം തടവ്
എഡിറ്റര്‍
Saturday 29th April 2017 8:03am

 

മുംബൈ: സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ ബലാല്‍സംഗ പരാതി ഉന്നയിച്ച ചലച്ചിത്ര താരവും മോഡലുമായ പ്രീതി ജെയ്നിനു മൂന്നു വര്‍ഷം തടവ് ശിക്ഷ. മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് കോടതി ഇവരെ തടവിന് ശിക്ഷിച്ചത്.


Also read രാജസ്ഥാനിലെ സ്‌കൂളുകളില്‍ ഇനി പരശുരാമന്റെ ‘ജീവചരിത്രവും’ പാഠഭാഗം


മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയ കേസിലാണ് മുംബൈ കോടതി പ്രീതിക്കു മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഭോജ്പുരി, ഹിന്ദി സിനിമാ സംവിധായകനാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍. പ്രീതി നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത നരേഷ് പര്‍ദേശി, ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ ശിവറാം ദാസ് എന്നിവരെയും കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

മണ്ടും മൂന്നും പ്രതികള്‍ 10,000 രൂപ പിഴയടക്കാനും മുംബൈ പ്രത്യേക കോടതി ജഡ്ജി എസ്.എം ഭോസ്‌ലെ വിധിച്ചിട്ടുണ്ട്. 2004 ലാണ് പ്രീതി ജെയ്ന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത്. മധൂര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് മുംബൈ വെര്‍സോവ സ്റ്റേഷനില്‍ പ്രീതി ജെയ്ന്‍ പരാതി നല്‍കുകയായിരുന്നു.


Dont miss ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് സൗജന്യ ചികിത്സയുമായി അലിഗഢ് സര്‍വ്വകലാശാല


സിനിമയില്‍ നായികയാക്കാം എന്നു പറഞ്ഞ് 1999 നും 2004 നും ഇടയില്‍ മധൂര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നായിരുന്നു പ്രീതിയുടെ പരാതി. താന്‍ വിസമ്മതിച്ചപ്പോള്‍ സംവിധായകന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും പ്രീതി പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രീതി ജെയ്നിന്റെ ആരോപണം കോടതി തള്ളുകയായിരുന്നു.

ഇതിനു ശേഷമാണ് മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പ്രീതി ജെയ്ന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കുന്നത്.
കുപ്രസിദ്ധ ഗുണ്ടാതലവനായ അരുണ്‍ ഗാവ്ലിയുടെ സഹായി നരേഷ് പര്‍ദേശിയെ പ്രീതി സമീപിക്കുകയായിരുന്നു. കൊലയ്ക്കായി 75,000രൂപയും നല്‍കിയെങ്കിലും കൊലപാതക ശ്രമം പരാജയപ്പെടുകയായിരുന്നു.

പിന്നീട് നരേഷിനോട് പ്രീതി പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. വധശ്രമകേസ് അന്വേഷിച്ച പൊലീസ് നരേഷിനു അറസ്റ്റ് ചെയ്യുകയും പ്രീതിക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തുകയുമായിരുന്നു. കേസില്‍ രണ്ടു പേരെ കോടതി വെറുതേ വിട്ടിട്ടുണ്ട്.

Advertisement