Categories

പി എഫ് കും­ഭ­കോ­ണം: ഹൈ­ക്കോട­തി മുന്‍ ജ­ഡ്­ജി­മാര്‍ അ­ട­ക്കം 78 പേര്‍­ക്കെ­തി­രേ കു­റ്റ­പത്രം

ന്യൂ­ദല്‍­ഹി: ഗാ­സി­യാ­ബാ­ദ് പ്രോ­വിഡന്റ് ഫ­ണ്ട് കും­ഭ­കോണ­ക്കേ­സില്‍ അ­ല­ഹ­ാബാ­ദ് ഹൈ­ക്കോ­ട­തി­യി­ലെ മൂ­ന്ന് മുന്‍ ജ­ഡ്­ജി­മാര്‍­ക്കെ­തിരേ സി ബി ഐ­യുടെ കു­റ്റ­പത്രം.സ­മര്‍­പ്പിച്ചു. ഗാ­സി­യാ­ബാ­ദ് ജില്ലാ കോ­ട­തി­യിലെ ക്ലാ­സ് ഫോര്‍ ജീ­വ­ന­ക്കാ­രു­ടെ പ്രോ­വിഡന്റ് ഫ­ണ്ട് അ­ന­ധി­കൃ­ത­മാ­യി ത­ട്ടി­യെ­ടു­ത്തെ­ന്നാ­ണ് കേ­സ്. ശ­നി­യാ­ഴ്ച്ച സ­മര്‍­പ്പിച്ച കു­റ്റ­പ­ത്ര­ത്തില്‍ അ­ല­ഹാ­ബാ­ദി­ലെ മൂ­ന്ന് ജ­ഡ്­ജി­മാരും മൂന്നു ജില്ല ജ­ഡ്­ജി­മാരും ഉള്‍­പ്പെട്ടെ 78 പേ­രാ­ണു­ള്ള­ത്. ഇ­വ­രെ­ക്കൂ­ടാ­തെ മ­റ്റു മു­തിര്‍­ന്ന ജ­ഡി­ജി­മാ­രും 23 കോ­ടി­യുടെ പ്രോ­വിഡന്റ് ഫ­ണ്ട് കും­ഭ­കോ­ണ­ത്തില്‍ നേ­ട്ടം കൊ­യ്­തി­ട്ടുണ്ട്. എ­ന്നാല്‍ പ്രധാ­ന കുറ്റാ­രോ­പി­തനാ­യ അഷു­തോ­ഷ് അ­സ്­താ­ന ദസ്‌­ന ജ­യി­ലില്‍ കൊല്ല­പ്പെ­ട്ട­തി­നെ തു­ടര്‍­ന്നാ­ണ് കേ­സ് കൂ­ടു­തല്‍ മാധ്യ­മ ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യ­ത്.

2008ല്‍ അഷു­തോ­ഷ് അ­സ്­താ­ന­യു­ടെ അ­റ­സ്‌­റ്റോ­ടെ­യാ­ണ് പ്രോ­വിഡന്റ് ഫ­ണ്ട് കും­ഭ­കോ­ണം പു­റ­ത്താ­യ­ത്. അ­സ്­താ­ന­യും ജ­ഡ്­ജി­മാ­രു­മാ­യ മ­റ്റ് ആ­റു പേരും ചേര്‍­ന്ന് കോട­തി ട്ര­ഷ­റി­യില്‍ നി­ന്ന് വ്യാ­ജ ജീ­വ­ന­ക്കാ­രു­ടെ പേ­രില്‍ 6.58 കോ­ടി രൂപ കൈ­ക്ക­ലാ­ക്കി­യ­തെ­ന്നാ­ണ് സി ബി ഐ കു­റ്റപ­ത്ര­ത്തില്‍ പ­റ­യു­ന്നത്. വ­ഞ്ച­ന­യും ക്ര­മി­നല്‍ ഗൂഢാ­ലോച­ന­യ­ു­മാ­ണ് ഇ­വര്‍­ക്കെ­തി­രേ­യു­ള്ള കുറ്റം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.