തൃശൂര്‍: അത്താണിയില്‍ പടക്ക നിര്‍മാണ ശാല  കത്തിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ എട്ടുമണിക്കാണ് മന്ത്രി മെഡിക്കല്‍കോളജില്‍ എത്തിയത്.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ പല ഭാഗങ്ങളിലും നടക്കുന്ന ഇത്തരം ദാരുണസംഭവങ്ങള്‍ ഖേദകരമാണ്. അപകടങ്ങള്‍ വരുമ്പോള്‍ മാത്രം പ്രതികരിക്കാതെ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. നിരവധി നിയമങ്ങള്‍ ഇവിടെയുണ്ടെങ്കിലും പലരും നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Malayalam News

Kerala News In English