എഡിറ്റര്‍
എഡിറ്റര്‍
‘പ്രൗഡ് ടുബീ എ വുമണ്‍ ജേണലിസ്റ്റ്’ മംഗളത്തിനെതിരെ കാമ്പെയ്‌നുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍
എഡിറ്റര്‍
Friday 31st March 2017 4:14pm

 

കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രി ശശീന്ദ്രനെ ‘ഹണി ട്രാപ്പില്‍’ കുടുക്കി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മംഗളത്തിനെതിരെ കാമ്പെയ്‌നുമായി വനിതാ മാധ്യമ പ്രവര്‍ത്തകര്‍. ‘പ്രൗഡ് ടുബീ എ വുമണ്‍ ജേണലിസ്റ്റ്’ എന്നെഴുതിയ പോസ്റ്ററുകളുമായാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നത്.

 

 


Also read ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന; പരിശോധന ബാത്ത്‌റൂമില്‍ രക്തം കണ്ടതിന്റെ പേരില്‍


‘മാധ്യമപ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ മംഗളമല്ല, മംഗളത്തിന്റെ മാപ്പു സ്വീകരിക്കില്ല,’എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാമ്പെയ്ന്‍.

പരാതിപ്പെടാനെത്തിയ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന മന്ത്രി എന്ന രീതിയിലായിരുന്നു മംഗളം വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്ത പുറത്തുവിടുന്നതിലൂടെ സ്ത്രീ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമിടുന്നതെന്നും മംഗളം അവകാശപ്പെട്ടിരുന്നു. എന്നാല്‍ മംഗളത്തിലെ തന്നെ മാധ്യമപ്രവര്‍ത്തക സ്റ്റിങ് ഓപ്പറേഷനിലൂടെ മന്ത്രിയെ കുടുക്കുകയാണുണ്ടായതെന്ന് സമ്മതിച്ച് കഴിഞ്ഞദിവസം ചാനലിന്റെ സി.ഇ.ഒ രംഗത്തുവന്നിരുന്നു.

 

‘ചാനലിലെ മാധ്യമപ്രവര്‍ത്തക സ്വന്തം നിലയില്‍ ഇത് ഏറ്റെടുത്തു’ എന്നു പറഞ്ഞ് വാര്‍ത്തയുടെ ഉത്തരവാദിത്തം മുഴുവന്‍ ആ മാധ്യമപ്രവര്‍ത്തകയ്ക്കുമേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് സി.ഇ.ഐ നടത്തിയത്. ചാനലില്‍ ജോലിക്കെത്തുന്ന സ്ത്രീകളെ ഇത്തരത്തിലുള്ള ചെയ്തികള്‍ക്കു പ്രേരിപ്പിച്ച മംഗളം ചാനല്‍ മേധാവിയുടെ നിലപാടിനോടുള്ള പ്രതിഷേധവും വനിതാ മാധ്യമപ്രവര്‍ത്തകര്‍ രേഖപ്പെടുത്തുന്നുണ്ട്.

 


Dont  miss പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശം; ഹര്‍ത്താല്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി 


മംഗളം ചെയ്ത നടപടിയുടെ പേരില്‍ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു. മംഗളം റിപ്പോര്‍ട്ടുവന്നതിനു പിന്നാലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ടി.കെ ഹംസ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ‘ശശീന്ദ്രനാക്കാനല്ലേ, ആണ്‍കുട്ടികളെ ആരെയെങ്കിലും വിട്ടാല്‍ അഭിമുഖം തരാം’ എന്നായിരുന്നു ടി.കെ ഹംസയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ‘പ്രൗഡ് ടുബീ എ വുമണ്‍ ജേണലിസ്റ്റ്’ എന്ന കാമ്പെയ്‌നുമായി സ്ത്രീകള്‍ രംഗത്തുവന്നിരിക്കുന്നത്.

Advertisement