മലപ്പുറം ജില്ലയിലെ മൂടാലില്‍ ദേശീയപാത വികസന പദ്ധതിയിലൂടെ വീടും സ്ഥലവും നഷ്ടപ്പെടുന്നത് ഹിബയെപ്പോലെയുള്ള 25ഓളം കുടുംബങ്ങള്‍ക്കാണ്.മൂടാലിലെ സ്ഥലമെടുപ്പിന്റെ വിരോധാഭാസമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത് നിലവിലെ ദേശീയപാതയെ തീര്‍ത്തും ഒഴിവാക്കിയുള്ള സ്ഥലമെടുപ്പാണ്. എന്‍. എച്ച് 66 അതിര് പങ്കിടുന്ന ഭാഗത്തുനിന്നും പത്തുമീറ്ററോളം മാറി യാണ് പുതിയ സ്ഥലമെടുപ്പ് ഇവിടെ നടന്നിരിക്കുന്നത്.