ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി യു.എസിലെത്തിയ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നെജാദുമായി കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലീം ബോളിംഗര്‍ നടത്തുന്ന കൂടിക്കാഴ്ച റദ്ദാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ബോംളിംഗറുടെ നടപടി വിഖ്യാതമായ കൊളംബിയ യൂണിവേഴ്‌സിറ്റിക്കും അമേരിക്കന്‍ ജനതക്കും നാണക്കേടാണെന്ന് ‘യുണൈറ്റഡ് എഗൈന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍’ സംഘടനയുടെ പ്രസിഡന്റ് മാര്‍ക് വാലസ് പറഞ്ഞു.

നെജാദിന് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ന്യൂയോര്‍ക്കിലെ വാര്‍വിക് ഹോട്ടലിനെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. ചാരവൃത്തിക്ക് ഇറാനില്‍ തടവിലായ രണ്ടു യുഎസ് പൗരന്‍മാരെ വിട്ടയക്കാത്തതിനെതിരെയും അടുത്തിടെ യുഎസില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.