എഡിറ്റര്‍
എഡിറ്റര്‍
നിയോ നാസി വക്താവിനെ അതിഥിയാക്കി ചര്‍ച്ച; ലൈവ് പരിപാടിക്കിടെ അവതാരകന് നേരെ ചീമുട്ടയേറ്
എഡിറ്റര്‍
Monday 9th April 2012 4:50pm

രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ചീമുട്ടയെറിയുന്ന രീതി വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അതിനൊപ്പം തൈരും കൂടി ചേര്‍ത്താല്‍ അത് ഗ്രീക്ക് സ്‌റ്റൈലായി.

.

ആദ്യമായി ഈ സ്റ്റൈല്‍ അനുഭവിച്ചറിയാന്‍ യോഗമുണ്ടായത് ഒരു ടെലിവിഷന്‍ അവതാരകനാണ്. ടിവി ലൈവ് പരിപാടിക്കിടെ അവതാരകന്‍ നേരിട്ട ചീമുട്ടയേറ് പ്രേക്ഷകര്‍ ലൈവായി കാണുകയും ചെയ്തു.


അവതാരകനായ പനാഗിയോടിസ് ബൗര്‍ക്കാസിനാണ് ഈ ദൗര്‍ഭാഗ്യം നേരിടേണ്ടി വന്നത്. വെള്ളിയാഴ്ച 9 മണിയുടെ പരിപാടിക്കിടെയാണ് സംഭവം. മുട്ടയും തൈരും എറിയാന്‍ തുടങ്ങിയതോടെ പരിപാടിയില്‍ അതിഥിയായി പങ്കെടുത്തയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. അവതാരകന്‍ തനിച്ചായിരുന്നിട്ടും പ്രതിഷേധക്കാര്‍ ആക്രമണം നിര്‍ത്തിയില്ല. അവര്‍ ഫാഷിസ്റ്റ് വിരുദ്ധ സ്ലോഗന്‍ ചൊല്ലി ബൗര്‍ക്കാസിനുനേരെ എറിയാന്‍ തുടങ്ങി. ആക്രമണം പുരോഗമിക്കുന്തോറും ബൗര്‍ക്കാസിന്റെ നീലകോട്ട് വെള്ളയായി തുടങ്ങി.

ഒടുക്കം ഇരിന്നിടത്തുനിന്നും തിരിഞ്ഞുനിന്ന് വസ്ത്രം അഴിച്ചുമാറ്റാന്‍ നോക്കി. പഴയ തൈര് പ്രവഹിക്കുന്നതിന് യാതൊരു കുറവുമുണ്ടായില്ല. ഒടുക്കം സ്ഥലത്തുണ്ടായിരുന്ന തന്റെ നനഞ്ഞ ലാപ്‌ടോപ്പ് എടുത്ത് സുരക്ഷിതമായി വെച്ചശേഷം പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ നിന്നുകൊടുക്കുകയും ചെയ്തു.

ഗോള്‍ഡണ്‍ ഡോണ്‍  എന്ന നിയോ നാസി പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ വക്താവിനെ അതിഥിയാക്കി പരിപാടി നടത്തിയതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം

വിവരം.

 

Advertisement