എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ വീണ്ടും തിരിച്ചുവരുന്നു
എഡിറ്റര്‍
Tuesday 28th February 2017 10:58am


ശ്രീനഗര്‍:  കശ്മീരില്‍ സൈന്യം വീണ്ടും പെല്ലറ്റ്ഗണ്‍ കൊണ്ടുവരുന്നു. ബി.എസ്.എഫുമായി ചേര്‍ന്ന് പരിഷ്‌കരിച്ച് രൂപത്തില്‍ തോക്കുകള്‍ പുറത്തിറക്കുമെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം ഉപയോഗിക്കുന്ന പവ ഷെല്ലുകള്‍ക്ക് ശക്തിപോരെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി.

ജൂണില്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് പിന്നാലെയുണ്ടായ പ്രക്ഷോഭത്തെ നേരിടാന്‍ സൈന്യം വ്യാപകമായി പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചിരുന്നു. പെല്ലറ്റ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടമായിരുന്നു.


Read more: സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നു; കളിക്കുന്നത് യു.ഡി.എഫിന് വേണ്ടിയല്ലെന്നും പിണറായി


അതേ സമയം പരിഷ്‌കരിച്ച പെല്ലറ്റ് തോക്കുകളിലെ പ്രത്യേക സംവിധാനം പരിക്കേല്‍പ്പിക്കുന്നത് കുറയ്ക്കുമെന്നാണ് അവകാശവാദം. പ്രതിഷേധക്കാരുടെ കാലിന് നേരെ മാത്രമം പെല്ലറ്റ് പ്രയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പെല്ലറ്റ് തോക്കുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസരങ്ങളിലെ ഉപയോഗത്തിന് പെല്ലറ്റ് തോക്കുകള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

Advertisement