മനാമ: ഭരണവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ച മനാമയിലെ പേള്‍ സ്‌ക്വയര്‍ സ്മാരകം അധികൃതര്‍ പൊളിച്ചു മാറ്റി. 90മീറ്റര്‍ ഉയരമുള്ള സ്മാരകം ഡ്രില്ലും ഡ്രിഗേഴ്‌സും ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണിത്.ഭരണവിരുദ്ധ പ്രക്ഷോഭം തുടങ്ങിയത് മുതല്‍ പ്രക്ഷോഭകാരികള്‍ ഒത്തുചേരുന്നത് പേള്‍ സ്‌ക്വയര്‍ ചത്വരത്തിലായിരുന്നു.

ചീത്ത ഓര്‍മ്മകള്‍ മായ്ച്ചുകളയുന്നതിന്റെ ഭാഗമാണ് പേള്‍ സ്‌ക്വയറിലെ സ്മാരകം തകര്‍ത്തതെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ക്ക് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് 7 പ്രതിപക്ഷനേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാസൈന്യം നടത്തിയ ആക്രമണത്തില്‍ മലയാളി മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഗാഡായ സ്റ്റീഫന്‍ അബ്രഹാമാണ് ഇന്നലെ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം ബഹ്‌റൈനിലേക്കു പോകുകയായിരുന്നു. ആക്രമണം ശ്കതമായതോടെ ഇന്ത്യക്കാരോട് ജാഗരൂകരാകാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പുറത്തേക്കുള്ള യാത്ര ഒഴിവാക്കി വീടിനുള്ളില്‍ കഴിയാനാണ് നിര്‍ദേശം.

പേള്‍ സ്‌ക്വയറിലേക്ക് വെര്‍ച്ചല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക