എഡിറ്റര്‍
എഡിറ്റര്‍
രാജ്പഥില്‍ അനുയായികളെ നിരത്തി പ്രതിഷേധം തുടരുമെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Tuesday 21st January 2014 12:48pm

arvind-kejrival0001

ന്യൂദല്‍ഹി: പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിസഭാംഗങ്ങളും റയില്‍ഭവനു മുന്‍പില്‍ ആരംഭിച്ച ധര്‍ണ രണ്ടാം ദിവസത്തിലേക്ക്.

കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ റിപബ്ലിക് ദിനാഘോഷ പരിപാടിയിലെ പ്രധാന വേദിയായ രാജ്പഥില്‍ ലക്ഷക്കണക്കിന് അനുയായികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

സമയവായ ചര്‍ച്ചകള്‍ക്കില്ലെന്നും കേന്ദ്ര തലസ്ഥാനത്തെ സ്ത്രീസുരക്ഷ സമവായ വിഷയമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ അരങ്ങേറുമ്പോള്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് എങ്ങനെയാണ് ഉറങ്ങാനാവുകയെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

കഴിഞ്ഞ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി നൂറുകണക്കിന് അനുകൂലികളാണ് ധര്‍ണ നടക്കുന്ന റയില്‍ ഭവനിലേക്ക് ഇന്നെത്തിയത്. ഇന്നലെ രാത്രി കൊടും തണുപ്പ് അവഗണിച്ച് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും അനുയായികളും റയില്‍ ഭവന് മുന്നില്‍ ധര്‍ണ  നടത്തിയിരുന്നു.

ദക്ഷിണ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്ക് മരുന്ന് വിതരണ, പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കെജ്‌രിവാളിന്റെ ധര്‍ണ.

Advertisement