എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ പ്രതിഷേധം; ചടങ്ങ് തടസപ്പെട്ടു
എഡിറ്റര്‍
Wednesday 29th January 2014 1:11pm

protest-on-manmohan

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പങ്കെടുത്ത ദേശീയ വഖഫ് വികസന കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിഷേധം.

പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് പരിപാടി തടസപ്പെട്ടു. വിജ്ഞാന്‍ ഭവനില്‍ വഖഫ് ഡവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രതിഷേധ പ്രകടനം.

വാദ്ഗാനങ്ങള്‍ നടത്താതെ വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് യോഗത്തിനെത്തിയ പ്രതിനിധികളിലൊരാള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു.  യു പി എ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഫാഹിം ആരോപിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രതിഷേധം.

അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന യോഗത്തിനിടെയാണ് പ്രതിഷേധമുണ്ടായത്.

Advertisement