എഡിറ്റര്‍
എഡിറ്റര്‍
”ശമ്പളം ലഭിക്കാത്ത മലയാളി വനിതാ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മന്ത്രി വയലാര്‍ രവി ഇടപെടണം”
എഡിറ്റര്‍
Thursday 20th March 2014 11:30am

vayalar-ravi

റിയാദ്: റിയാദില്‍ ശമ്പളം ലഭിക്കാത്ത മലയാളി വനിതാ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രവാസകാര്യ മന്ത്രി വയലാര്‍ രവി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നു.

മണിയമ്മ രാജന്‍, വിലാസിനി, ഫാത്തിമ ബീവി, സുമംഗല, ശെല്‍വ നടരാജന്‍, സുനിതാ സലിം, സുഹറ അഷ്‌റഫ്, സുമാ ലക്ഷ്മി, ബീവി ബഷീര്‍, വിജയ ലക്ഷ്മി, കൗമ  എന്നിവര്‍ നടത്തുന്ന സമരത്തില്‍ മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടാണ് വിവിധ ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

സക്കാക്കയ്ക്കടുത്തുള്ള തബര്‍ജാല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 11 മലയാളികളായ വനിതാ തൊഴിലാളികളാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നത്. കഴിഞ്ഞ ഒന്‍പത് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.

800 സൗദി റായാലാണ്(13000 രൂപ) ഇവരുടെ മാസ ശമ്പളം. അതേ സമയം ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം
നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ കമ്പനി വിവേചനം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അല്‍ജലാല്‍ കമ്പനിയ്ക്ക് കീഴില്‍ നാല് വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെയായി ജോലി ചെയ്യുന്നവരാണ് ഇവര്‍.

അതേസമയം കോണ്‍ട്രാക്റ്റ് അവസാനിക്കുന്ന രണ്ട് വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും തങ്ങള്‍ക്ക് അവധി അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.

സല്‍മാന്‍ എന്ന വ്യക്തിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ അല്‍ജലാല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. ഇതിനിടെ പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഫൊകാസ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിന് കത്തയച്ചു.

Advertisement