എഡിറ്റര്‍
എഡിറ്റര്‍
‘ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍…’; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധാഗ്നി ആളുന്നു
എഡിറ്റര്‍
Wednesday 5th April 2017 4:45pm

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ഓണ്‍ലൈന്‍ ലോകത്തും വ്യാപകമാകുന്നു. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ പ്രതിഷേധമറിയിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരവകുപ്പിനേയും പിണറായി വിജയനേയും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കമന്റുകള്‍.


Related News: ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; പൊലീസ് ചെയ്തത് കൃത്യനിര്‍വ്വഹണമെന്ന് പിണറായി വിജയന്‍


ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്താനായി പൊലീസ് ആസ്ഥാനത്തെത്തിയതായിരുന്നു അമ്മ മഹിജയും കുടുംബവും. നിങ്ങള്‍ക്ക് വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പോയി സമരം നടത്താമെന്നും പൊലീസ് ആസ്ഥാനത്ത് മുന്‍പില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ കമന്റുകളില്‍ ചിലത്:

Saji Sam:
ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ് …… പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍… പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ല. വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നു…. വീഴ്ച പറ്റി…. എന്ന് ഏറ്റു പറഞ്ഞിട്ട് കാര്യമില്ല.. 57 ഇല്‍ സ. ഇ എം എസ് പറഞ്ഞ നയമെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…ഇത്രമോശം ഇടതു ഭരണം കേരളത്തില്‍ ഉണ്ടായിട്ടേയില്ല…ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നു.

Abdul Jaleel Veliancode:
എവിടെ ജനാധിപത്യം ? എവിടെ നീതി?
# JusticeForJishnu
കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാതെ ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ് മാതൃകയായി!!കഷ്ടം തന്നെ ഈ സര്‍ക്കാര്‍…

Deepak Nair:
രോഹിത് വെമുല മരിച്ച നാട്ടില്‍ കമ്യൂണിസമില്ലായിരുന്നു..
ജിഷ്ണു മരിച്ചത് കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും….
രോഹിത് വേമുലയുടെ അമ്മയെ വേദിയില്‍ പൊന്നാട ചാര്‍ത്തിയവര്‍ ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴയ്ക്കുന്നു…


Never Miss: എഡിറ്റോ- റിയല്‍ – അമ്മ


Muhammad BN Moidu:
പ്രബുദ്ധ കേരളമേ നിന്നെയോ4ത്ത് ലജ്ജിക്കുന്നു…! മകന്റെ കോലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അമ്മയെ തെരുവിലൂടെ വലിച്ചിഴ്ച കാഴ്ച അതീവ ദുഖകരം…!

Dilshad Kp:
ഒരു മന്ത്രിയുടെ ഞരമ്പ് രോഗം പുറത്തു കൊണ്ട് വന്നതിനു മംഗളം ചാനലുകാരെ അറസ്‌റ് ചെയ്യാന്‍ വിജയന്‍പൊലീസ് കാണിച്ച ശുഷ്‌കാന്തിയുടെ പകുതി ശുഷ്‌കാന്തി ആ ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്‌റ് ചെയ്യാന്‍ വിജയന്‍പൊലീസ് കാട്ടിയിരുന്നെങ്കില്‍ ,ജിഷ്ണുവിന്റെ കൊലയാളികളെ അറസ്‌റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ആ മാതാപിതാക്കള്‍ക്കു ഇന്ന് ഡിജിപി ഓഫീസിനു മുന്നില്‍ സത്യാഗ്രഹം തുടങ്ങേണ്ടി വരുമായിരുന്നില്ല !! മംഗളം ചാനലുകാരെ അറസ്‌റ് ചെയ്തതില്‍ സന്തോഷിക്കുന്ന മറ്റു ‘ മാധ്യമ സദാചാരക്കാരോട് ‘ ഒന്നേ പറയാനുള്ളൂ … ഇന്ന് ഞാന്‍ നാളെ നീ !!

Uthaman Kuniyil Thottathil:
ജിഷ്ണുവിന്റെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം. മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് സമൂഹത്തിലെ, പ്രതേകിച്ചു വിദ്യാഭ്യാസ മേഖലയിലെ ചെറ്റത്തരങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തിക്കൊണ്ട് പോരാടിയ ധീരനായ ആ പോരാളിയെ അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ വകവരുത്തിയിട്ടും അവന്റെ കൊലയാളികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ കൊടുപ്പിക്കാന്‍ സമരം ചെയ്യേണ്ടിവരുന്ന ഒരമ്മയുടെ സമരം ചെയ്യാനുള്ള അവസരം പോലും നല്‍കാതെ പാവപ്പെട്ട ആ അമ്മയെ ആക്രമിച്ചുകൊണ്ട് പണക്കാരായ മാടമ്പികള്‍ക്ക് കുടപിടിക്കുന്നവര്‍ക്കെതിരെ ജനം തെരുവില്‍ ഇറങ്ങും. കഴിയില്ലെങ്കില്‍ ഇട്ടേച്ചു പോയ്ക്കൂടെ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ കുത്തകകളുടെ അച്ചാരം വാങ്ങിയവരാണോ നിങ്ങള്‍?


In Case You Missed It: ‘ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടത് പ്രതികളെയാണ്; എന്റെ അമ്മയെയല്ല’: പൊലീസ് അസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി


Nidhin Pavithran KaanaaMadathil:
ഉദാരവത്ക്കരണാന്തരം ഉദയം ചെയ്ത നവ മൂലധന ശക്തികള്‍ക്ക് കേരള ഇടതുപക്ഷത്തിന്റെ അധികാര അന്തഃപുരങ്ങള്‍ അപ്രാപ്യമാണെന്ന കാല്പനിക സ്വപ്നത്തില്‍ രമിക്കുന്ന വിപ്ലവ ബുദ്ധികള്‍ക്കിടയിലേക്ക് ഈ തലച്ചോറിനെ പണയപ്പെടുത്തിയിട്ടില്ലെങ്കിലും …. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനു മുന്നില്‍ ചോദ്യംചെയ്യപ്പെടുമെന്ന അരൂപിയായ ഒരു ഭീതി ഇവരുടെ മദഗജങ്ങളുടെ ചെവിക്കിടയില്‍ ചാരിവച്ച ഒരു തോട്ടിയായി ഇവിടെ നിലനിന്നിരുന്നു എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു…

ഒരിക്കലെങ്കിലും ഇന്‍ക്വിലാബ് വിളിച്ച നൂറുകണക്കിന് സഖാക്കളുടെ മനസ്സില്‍ അണയാത്ത കനലായി ആ വിശ്വാസം നിലനിന്നിരുന്നു…

ആ കനലിനു നേരെയാണ് സഖാവെ നിങ്ങളുടെ നിശബ്ദതയുടെ,നിസ്സംഗതയുടെ,നിഷ്‌ക്രിയത്വത്തിന്റെ, മുകളില്‍ കയറി നിന്ന് ഇന്ന് ഏമാന്‍ മാര്‍ മലവെള്ളമടിച്ചു കയറ്റിയത്….

ഉളുപ്പിന്റെ ഒരു ചര്മാവരണം പോലും ബാക്കിയില്ലാത്ത ചെന്നായ്കള്‍ക്കു ജനമദ്ധ്യത്തില്‍ കുരക്കാന്‍ വീണ്ടും അവസരം നലകിയത് ……

…………….ജിഷ്ണുവിനും മഹിജക്കും വേണ്ടി അല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ് സഖാവെ ഈ ഭരണം ……….

# JusticeforJishnu

Shaan P George:
ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ് …… പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍… പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ല. വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നു…. വീഴ്ച പറ്റി…. എന്ന് ഏറ്റു പറഞ്ഞിട്ട് കാര്യമില്ല.. 57 ഇല്‍ സ. ഇ എം എസ് പറഞ്ഞ നയമെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…ഇത്രമോശം ഇടതു ഭരണം കേരളത്തില്‍ ഉണ്ടായിട്ടേയില്ല…ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നു.

Sarath Kumar:
പാഞ്ചാലിയെ ദുശ്ശാസനെ കൊണ്ട് വസ്ത്രാക്ഷേപം ചെയ്യിച്ചപ്പോള്‍ ദുര്യോധനന്‍ ചിരിച്ച ചിരിയാണ് ഇന്ന് സിഎം ചിരിയ്കുന്നത്

അഭിനവ ദുര്യാധാനമാരെ ധര്‍മ്മ രക്ഷാര്ഥം ഭഗവന്‍ അവതരിക്ക തന്നെ ചെയ്യും ?? അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച്
അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു .
തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് ഗവര്‍മ്മെന്റ് .
# Justiceforjishnu

Siraj KH:
ഡല്‍ഹിയും വികസനവും അവിടെ നിക്കട്ടെ സഖാവേ …. സ്വന്തം മകന് നീതിക്കു വേണ്ടി യാചിക്കുന്ന ആ അമ്മയോട് നിങ്ങള്‍ക് എന്താണ് പറയാനുള്ളത് , നിങ്ങള്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ,, ഇരട്ട ചങ്കു നിങ്ങള്‍ ആര്‍ക്കാണ് പണയം വെച്ചത് എന്ന് പറയണം സഖാവെ …

Firoz Pk:

ജിഷ്ണുവിന്റെ അമ്മയും മറ്റും സമരം ചെയ്യാന്‍ വരുമെന്ന് അറിയാമായിരുന്നല്ലോ ഒന്ന് അവരുമായി ചര്‍ച്ച ആകാമായിരുന്നില്ലേ?!!!! അവരെ ഇങ്ങിനെ വലിച്ചിഴക്കേണ്ട ആവശ്യം വരുമായിരുന്നോ? കഷ്ടം കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരില്‍ ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് അത് എന്ന് ഇല്ലാതാകുന്നോ അന്നു തീരും എല്ലാം ……

Dilshad Kp:
എന്തിനാണ് ഇങ്ങനെ ഒരു ഭരണം???ആ പാവം സ്ത്രീയുടെ മകന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിചവരെ അറസ്റ്റ് ചെയ്യാതെ സ്വന്തം അമ്മയെ അറസ്റ്റ് ചെയ്യുന്ന പിണറായി ഭരണം..കഷ്ടം….എന്തു പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.. സ്ത്രീ സുരക്ഷാ..രാജി വെക്കു ഇനിയെങ്കിലും..


Also Read: മിണ്ടിപ്പോകരുത്; പേരൂര്‍ക്കട ആശുപത്രിക്ക് മുന്നില്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടനകളോട് ഐ.ജി മനോജ് എബ്രഹാം


Anandhu ZEthu:
sir,
ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് അതിക്രമം ഒരിക്കലും ഒരു മലയാളിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊലീസ്‌കാര്‍ക്ക് എതിരെ തക്കതായ നടപടി എടുക്കണം.

Sadakkath Kaify:
സഖാവെ നിങ്ങള്‍ മുഖ്യമന്ത്രി ആവണ്ടായിരുന്നു എന്നൊരു തോന്നല്‍ കാരണം പണ്ട് ബ്രണ്ണന്‍ കോളേജില്‍ നിന്നും സംഘ പരിവാറിന്റെ ഉയര്‍ത്തി പിടിച്ച വാളോകള്‍ക്കു നടുവിലൂടെ നടന്ന സഖാവ് പിണറായി വിജയന്റെ ചങ്കൂറ്റം ആണ് വേണ്ടത് ആ സഖാവിനെയാണ് ഞങ്ങള്‍ക്ക് വേണ്ടത് ????
നെഹ്‌റു കോളേജിലെ മാനേജ്‌മെന്റ് അല്ല സഖാ. ബെഹ്‌റക്കും കേരള പൊലീസിനും നക്കാന്‍ കൊടുക്കുന്നത് കേരളത്തിലെ തെരുവില്‍ വലിച്ചിഴക്കേണ്ടത് ജിഷ്ണുവിന്റെ അമ്മയെ അല്ല നെഹ്‌റു കോളേജിലെ ഗുണ്ടകളെയാണ് ..സഖാവേ ഇനിയും തിരുത്തിയില്ലങ്കില്‍ പിന്നെ സമയം കിട്ടിയെന്നു വരില്ല

പന്തളം സന്തോഷ്:
ഭരിക്കാനറിയില്ലെങ്കില്‍
ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സര്‍,

സാധാരണക്കാര്‍ക്ക് വേണ്ടി നീതിയും നിയമവും നടപ്പാക്കാനാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ അങ്ങയെ ആ കസേരയില്‍ ഇരുത്തിയത് .അത് സി പി ഐ എം എന്ന പാര്‍ട്ടിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ്. അത് സംരക്ഷിക്കാന്‍ പറ്റാത്തിടത്തോളം ഈ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാണ്. നന്നായി പണിയെടുക്കുന്ന മറ്റു വകുപ്പുകള്‍ പോലും അങ്ങയുടെ പോലീസ് ഭരണം കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥ നിരാശാജനകമാണ് .

പൊലീസിന് ആത്മവീര്യം ഉണ്ടാക്കാനും മുതലാളിമാര്‍ക്ക് കുഴലൂത്ത് നടത്താനും മാത്രമായി ഒരു ഇടതുപക്ഷസര്‍ക്കാരിന്റെ
ആവശ്യമില്ല കേരളത്തില്‍.

(ഇത് പറയാന്‍ നീയാരാണെന്ന് ചോദിച്ച് ഒരുത്തനും ഈ വഴി വരണ്ട. വോട്ട് ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മാത്രം കുത്തി ശീലിച്ചു പോയ ഈ നാട്ടിലെ ഒരു വോട്ടറാണ്)


Also Read: ‘ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ്’; ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടിയില്‍ ജോയ് മാത്യു


Shibil Rehman:
ഉള്ളതില്‍ ഉപയോഗയോഗ്യമായ ഏതെങ്കിലും ചങ്കുപയോഗിച്ച് ബഹ്‌റയെ പൂട്ടിക്കോ…ഇല്ലെങ്കില്‍ അയാളീ സര്‍ക്കാരിന്റെ അടിവേരറക്കും..
വീണ്ടും പറയുന്നു, പല സര്‍ക്കാരുകളും കുത്തുപാളയെടുത്തത് പോലീസ് കാരണമാണ്..

Jinas Kannangadan:
അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച്
അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു .
തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് .
# Justiceforjishnu

Shabeer Bava:
ആര്‍ക്ക് വേണ്ടിയാണ് സഖാവെ ജിഷ്ണുവിന്റ അമ്മയെ വലിച്ചിഴച്ചത്?സാക്ഷര കേരളം ലജ്ജിക്കുന്നു


Don’t Miss: സഖാവേ അവരുടെ മകന്‍ ജീവിച്ചിരിപ്പില്ല; നിപിന്‍ നാരയണന്റെ ചിത്രങ്ങള്‍ കാണാം


Shahee Shaheed Calicut Calicut:

പിണറായി സഖാവെ
അങ്ങയില്‍ വിശ്വാസം അര്‍പ്പിച്ച്
ഒരു പറ്റം സഖാക്കള്‍ ഈ പ്രസ്ഥാനത്തില്‍ അടിയുറച്ച് വിശ്വസിച്ച് നില്‍ക്കുന്നുണ്ട്
പാര്‍ട്ടി സെക്രട്ടറി ആയി കത്തി ജ്വലിച്ച ആ ശൗര്യം മുഖ്യനായി വരുമ്പോഴും ഉണ്ടാവും എന്ന് കരുതി ഞങ്ങള്‍
ആ വിശ്വാസത്തിനെ ഇല്ലാതാക്കരുത്

കാക്കിക്കുള്ളിലെ ‘അര ട്രൗവ്‌സറിനെ’ തിരിച്ചറിയണം സഖാവെ അവരാണ് ഈ ഭരണത്തില്‍ കറുത്ത ദിനങ്ങള്‍ കൊണ്ട് വരുന്നത്

വിശ്വാസം അത് തകര്‍ക്കരുത് സഖാവെ….. ലാല്‍സലാം??

Manikandan Nair:
കഴിഞ്ഞ ഇലക്ഷനില്‍ LDF ന് വേണ്ടി പ്രര്‍ത്തിച്ചതില്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന നിലയില്‍ ലജ്ഞിക്കന്നു ‘C, PM ന്റെ അവസാന മുഖ്യമന്ത്രി ‘വിജയന്‍ ആയിരിക്കും.

Faheem Pozhath:

ഉളുപ്പുണ്ടോ സഖാവേ ആ അമ്മയെ ഇങ്ങനെ വലിച്ചിഴക്കാന്‍…
പ്രതീക്ഷകള്‍ അസ്ഥാനത്താക്കുകയാണല്ലോ സഖാവേ..
കഷ്ട്ടം!!!!

Sujesh Vayakal:
രോഹിത് വെമുലയുടെ അമ്മയെ
ആദരിക്കുന്നു. ജിഷ്ണുവിന്റെ
അമ്മയെ റോഡില്‍ വലിച്ചിഴയ്ക്കുന്നു
ഇതല്ലേ സത്യത്തില്‍ അസഹിഷ്ണുത പിണറായി വിജയാ


Also Read: പ്രതിഷേധം ആളിക്കത്തുന്നു; കരകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരന് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം


Raymond John:
നാണമുണ്ടോ പരട്ട ചങ്ക് പിണറായി തനിക്ക്..
ഒരു പാവപ്പെട്ട അമ്മയെ വലിച്ചിഴക്കാന്‍ തന്റെ പൊലീസിന്..

Yasir Arafath:
സര്‍ക്കാരിനെതിരെ കളിക്കുന്ന ഡിജിപി
ഇനിയും നിയന്ത്രിച്ചില്ലേല്‍ എല്ലാം പോകും

Neeraj Vijay:
പോലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെങ്കൊല്‍ രാജിവെച്ച് പുറത്ത് പോണം മിഷ്ടര്‍.. :/

Sainath Menon:
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാരെന്നു ഇനി ചോദിക്കേണ്ടി വരില്ലാ

Muhammed Bu Farhan:
നിങ്ങള്‍ക് ഭരിക്കാനാറിയില്ലെങ്കില്‍ പോയി വേറെന്തെങ്കിലും പണിക്കു പോയിക്കൂടെ അല്ലെങ്കില്‍ ആഭ്യന്തരം വല്ല നട്ടെല്ലുള്ളവനും കൊടുക്ക് അല്ലാതെ കള്ള് ചെത്തുകാരന്റെ സ്വഭാവം കാണിക്കരുത്

Arun M Kumar:
ഇത്രയൊക്കെ വീഴ്ചകള്‍ ഉണ്ടായിട്ടും ആളളിപ്പിടിച്ചിരിക്കാന്‍ പറ്റുന്നുവെങ്കില്‍ മാസ്സാണ്… മരണമാസാണ് .

Ranjith Ashirvad:
ഞന്‍ ഉള്‍പ്പടെ ഉള്ള സഖാക്കള്‍ക്ക് നാണക്കേട് ആണ് ഇപ്പോഴത്തെ ഭരണം.. മുഖ്യമന്ദ്രിക്ക് പോലീസിനെ നിയന്ദ്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നട്ടെല്ല് ഉള്ള ആണുങ്ങള്‍ക്ക് ആഭ്യന്തരം കൊടുക്ക്…


Also Read: ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തില്ലെന്ന് ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് മര്‍ദ്ദനത്തിലൂടെ 60ാം വാര്‍ഷികാഘോഷം


Ranjith Ashirvad:
ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ് …… പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍… പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ല. വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നു…. വീഴ്ച പറ്റി…. എന്ന് ഏറ്റു പറഞ്ഞിട്ട് കാര്യമില്ല.. 57 ഇല്‍ സ. ഇ എം എസ് പറഞ്ഞ നയമെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…ഇത്രമോശം ഇടതു ഭരണം കേരളത്തില്‍ ഉണ്ടായിട്ടേയില്ല…ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നു.

സക്കീര്‍ വി.പി കുവൈറ്റ് ജിഷ്ണു നീ പരലോകത്തിരുന്ന് കാണുന്നുണ്ടോ…..? നിന്റെ ദൈവമായി കണ്ട പിണറായി വിജയന്‍ അദ്ധേഹത്തിന്റെ പോലീസ് സേനയെ ഉപയോഗിച്ച് നിന്റെ അമ്മയോട് ചെയ്യുന്ന ക്രൂരത….?

Rishad Mulla:
ഞാന്‍ ഒരു സഖാവാണ് എന്നാലും പറയുകയാണ് ജിഷ്ണുവിന്റെ അമ്മയോട് കാട്ടിയ പോലിസ് കാടത്തം ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്,,,,ഇതൊക്കെ കാണുമ്പോ ഞാന്‍ ഒരു സഖാവ് ആണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നു….

ഹാഷ് ടാഗുകള്‍: #JusticeForMahija, #JusticeForJishnu

Advertisement