എഡിറ്റര്‍
എഡിറ്റര്‍
ക്ലിഫ്ഹൗസിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാരുടെ സമരം
എഡിറ്റര്‍
Sunday 26th January 2014 1:00pm

endosulfan2

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മമാരുടെ സമരം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരം നടത്തുന്നത്.

അനിശ്ചിത കാല കഞ്ഞിവെപ്പ് സമരമാണ് ഇവര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുക.

ബജറ്റില്‍ പോലും എന്‍ഡോസള്‍ഫാന്‍ ബാധിതരെ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറഞ്ഞു.

കാസര്‍കോടു നിന്നും അമ്പതോളം കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ബാക്കി പത്രങ്ങളായ ഏതാനും കുട്ടികളും അമ്മമാര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതു വരെയും തങ്ങള്‍ക്ക് മതിയായ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഇനി തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി തരുന്നതു വരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

Advertisement