റാഞ്ചി: യു.എസ് പ്രസിഡന്‍് ബരാക്ക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് സര്‍ക്കാര്‍ കെട്ടടങ്ങളിലും റെയില്‍വേസ്റ്റേഷനിലും ബോംബിട്ടു. റെയല്‍വേ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയതായും വിവരമുണ്ട്.

പലമൗ ജില്ലയിലെ സത്ബഹാനി റെയില്‍വേസ്റ്റേഷനിലാണ് മാവോയിസ്റ്റുകള്‍ ബോംബ് വെച്ചത്. സംഭവങ്ങളില്‍ ആരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.

ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഒറീസ്സയിലും മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഭുവനേശ്വറിലെ പുതുതായി നിര്‍മ്മിച്ച് സ്‌ക്കുളിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി.