മനാമ: ബഹ്‌റൈനിലെ പ്രമുഖ ബ്ലോഗറും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സെയ്‌നാബ് അല്‍-ഖൗജ അറസ്റ്റില്‍. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തലസ്ഥാനമായ മനാമയില്‍ നിന്നാണ് ഖൗജ അറസ്റ്റിലായത്.

പോലീസ് നടപടിയ്ക്കിടെ ബുദൈയ ഹൈവേയില്‍  കുത്തിയിരുന്ന ഖൗജയെ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.  അതേസമയം, ഖൗജയുടെ അറസ്റ്റിനേക്കുറിച്ച് ഔദ്യോഗികപ്രതികരണം ലഭിച്ചിട്ടില്ല. ബഹ്‌റൈനിലെ മുതിര്‍ന്ന പ്രതിപക്ഷനേതാവിന്റെ മകളാണ് അറസ്റ്റിലായ ഖൗജ.

Subscribe Us:

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. കഴിഞ്ഞദിവസം മെയ്ന്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച നൂറ് കണക്കിന് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിച്ചു.

സുന്നി ഭരണാധികാരികളില്‍ നിന്നും കൂടുതല്‍ പരിഗണന ആവശ്യപ്പെട്ട് ഷിയാ വിഭാഗക്കാരാണ് ബഹ്‌റൈനില്‍ 10മാസമായി സമരം നടത്തുന്നത്.  ബഹ്‌റൈനില്‍ 70% ആളുകളും ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്.  ബഹ്‌റൈന്‍ രാജാവ് ഹമീദ് പരിഷ്‌കാരങ്ങള്‍ വരുത്താമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ശമനമുണ്ടായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മൈക്കിള്‍ പോസ്‌നര്‍ ബഹ്‌റൈന്‍ സന്ദര്‍ശനമാണ് പ്രതിഷേധ പ്രകടനങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ കാരണം.

Malayalam news

Kerala news in English