നിക്കോസിയ: ലിബിയയില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം നൂറായി.

നേരത്തെ മരിച്ചവരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. ബെന്‍ഗാസി ജില്ലയിലാണ് വെടിവെയ്പ്പുണ്ടായത്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായി.

സമാധാനപരമായ പ്രതിഷേധ പ്രകടനത്തെ സര്‍ക്കാര്‍ അക്രമത്തിലൂടെ ചെറുക്കുകയാണെന്ന ആരോപണമുയരുന്നത്. ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടെ പ്രക്ഷോഭം നടക്കുന്നത്.