എഡിറ്റര്‍
എഡിറ്റര്‍
ചോഗം: തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം
എഡിറ്റര്‍
Tuesday 12th November 2013 7:34am

chogam

ചെന്നൈ: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍(ചോഗം) ഇന്ത്യ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം  തമിഴ്‌നാട്ടില്‍ ശക്തമായി.

പ്രതിഷേധസൂചകമായി ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്താനും തമിഴ് അനുകൂല സംഘടനകള്‍ തീരുമാനിച്ചു. ഇരുപതോളം തമിഴ് അനുകൂല സംഘടനകളാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ബന്ദിന് മുന്നോടിയായി തമിഴലിഅമെയ്പ്, ആദിതമിഴര്‍പേരവെ തുടങ്ങിയ സംഘടനകള്‍ മധുരയിലും കോയമ്പത്തൂരിലുമായി ട്രെയിനുകള്‍ തടഞ്ഞു. അതേസമയം കടയടപ്പു സമരത്തില്‍ നിന്ന് പേരവെ, വണികര്‍ സംഘം എന്നിവരടങ്ങുന്ന വ്യാപാരി സംഘം പിന്‍വാങ്ങിയതായും ഭാരവാഹികള്‍ അറിയിച്ചു.

പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നതില്‍ ആഹ്ലാദിച്ച സംഘടനകള്‍ പ്രതിനിധിയെ അയക്കുന്നതിനെയും ശക്തമായി വിമര്‍ശിച്ചു.

ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സമ്മേളനത്തില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Advertisement