ന്യൂദല്‍ഹി: ദളിത് യുവാവ് വിനായകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദല്‍ഹിയില്‍ മലയാളികളുടെ പ്രതിഷേധം. കേരളാ ഹൗസിനു മുമ്പില്‍ പ്രതിഷേധക്കാര്‍ ധര്‍ണ നടത്തി.

‘ജസ്റ്റിസ് ഫോര്‍ വിനായകന്‍, പൊലീസ് സ്റ്റേഷനുകള്‍ കൊലമുറികളാവരുത്, ദളിതര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.


Must Read:‘പാകിസ്ഥാനെ തളയ്ക്കാന്‍ മോദിയ്ക് ‘ഒറ്റമൂലി’; ശത്രുസംഹാര ക്രിയയെ കുറിച്ചുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി ജ്യോല്‍സ്യന്‍ ഹരി പത്തനാപുരം, വീഡിയോ കാണാം


ദളിതര്‍ക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

വിപിന്‍ കൃഷ്ണന്‍, പ്രമോദ് പുഴങ്കര, പി.എന്‍ പ്രോവിന്‍, സച്ചിന്‍ നാരായണന്‍, ഷിദീഷ് ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.