അടൂര്‍: കായല്‍ കൈയ്യേറ്റ വിവാദത്തില്‍ രാജി വെച്ച തോമസ് ചാണ്ടിക്ക് നേരെ വന്‍ പ്രതിഷേധം. കൈമാറിയ ശേഷം അടൂരിലേക്ക് മടങ്ങിയ അദ്ദേഹത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും, ചീമുട്ടയേറുകയും ചെയ്തു.

ചീമുട്ടയേറു കാരണം ഡ്രൈവിംഗ് പ്രയാസമായതിനെത്തുടര്‍ന്ന് പന്തളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം യാത്ര തുടരുകയായിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാഹനത്തിന്റെ നാലാം നമ്പര്‍ ബോര്‍ഡും മാറ്റിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്തുനിന്ന് അദ്ദേഹത്തെ പിന്‍തുടര്‍ന്നെത്തിയ മാധ്യമങ്ങളെ പോലിസ് തടയുകയും ചെയ്തു.

എന്‍.സി.പി ദേശീയ നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്ക്‌ശേഷം ഔദ്യോഗിക വാഹനത്തിലാണ് തോമസ്ചാണ്ടി സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്ക് പോയത്.