തിരുവനന്തപുരം: ബാലാവാകാശകമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിടേണ്ടി വന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ പ്രതിഷേധം ശക്തം. മെഡിക്കല്‍ ബില്‍ കീറിയെറിഞ്ഞ പ്രതിപക്ഷം സഭയില്‍ സത്യാഗ്രഹമാരംഭിച്ചു.

Subscribe Us:

ശൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ച് എം എല്‍ എമാര്‍ നിയമാസഭാകവാടത്തില്‍ സത്യാഗ്രഹമാരംഭിച്ചത്. മന്ത്രി മെഡിക്കല്‍ ബില്ലവതരിപ്പിക്കാന്‍ മുതിര്‍ന്നതോടെ പ്രതിപക്ഷ എം എല്‍ എമാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.എം എല്‍ എമാരായ എന്‍ ഷംസുദീന്‍, വി പി സജീന്ദ്രന്‍ എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, ടിവി ഇബ്രാഹീം എന്നിവരാണ് സത്യാഗ്രഹമാരംഭിച്ചത്.


Also Read: സ്‌കാനിങ് ചെയ്യാന്‍ അമ്പതു രൂപകുറവ്: ആശുപത്രി അധികൃതര്‍ സ്‌കാനിങ് നിഷേധിച്ച ഒരു വയസുകാരന്‍ മരിച്ചു


മെഡിക്കല്‍ ബില്ലവതരിപ്പിക്കുന്നതില്‍ ബില്ലിന്റെ പകര്‍പ്പ് കീറി വലിച്ചെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇ പി ജയരാജനും ശൈലജയ്ക്കും വ്യത്യസ്തനീതിയാണോയെന്ന ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നേരത്തെ രാവിലെ സഭ കൂടിയ സമയത്ത് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു

മന്ത്രിയെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയില്ലെന്നും മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്നും നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമില്ല അതിനാല്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.