ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ എ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. പരുക്കേറ്റവരുടെ ബന്ധുക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്.

ആശുപത്രിയിലെത്തിയ ഉടന്‍ രാഹുലിനു ചുറ്റും ഉദ്യോഗസ്ഥര്‍ സുരക്ഷാവലയം തീര്‍ത്തിരുന്നു. 20 മിനിട്ട് അദ്ദേഹം ആശുപത്രിയില്‍ ചെലവഴിച്ചു. ഇവിടെ നിന്നു മടങ്ങിയ രാഹുല്‍ സ്‌ഫോടന സ്ഥലവും സന്ദര്‍ശിച്ചു.