എഡിറ്റര്‍
എഡിറ്റര്‍
‘വരു നമുക്ക് മാനാഞ്ചിറയില്‍ ഒരുമിച്ചിരിക്കാം’; ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സംഗമം കോഴിക്കോടും
എഡിറ്റര്‍
Thursday 9th March 2017 11:16pm

 

കോഴിക്കോട്: മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ യുവതി യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച ശിവസേന നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഫേസ്ബുക്ക് കൂട്ടായ്മയകളുടേയും പ്രസ്‌ക്ലബ് വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലായിരുന്നു മാനാഞ്ചിറ മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങള്‍.


Also read അവകാശങ്ങള്‍ക്കായി രാഷ്ട്രീയം പറയുമ്പോള്‍ ജാതി പറയുന്നതായി ചിത്രീകരിക്കരുത്; എസ്.എന്‍.ഡി.പിയ്ക്ക് രാഷ്ട്രീയമില്ല രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാത്രം: വെള്ളാപ്പള്ളി 


സ്വാതന്ത്രത്തിന് കാവലിരിക്കാം വിലക്കുകളില്ലാത്ത സൗഹൃദങ്ങള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ‘വരു നമുക്ക് മാനാഞ്ചിറയില്‍ ഒരുമിച്ചിരിക്കാം’ എന്ന പേരിലാണ് സദാചാര പൊലീസിനെതിരെ കോഴിക്കോടിന്റെ കൂട്ടിരിപ്പ് ഇന്നു വൈകീട്ട് മാനഞ്ചിറയില്‍ സംഘടിപ്പിച്ചത്.

പ്രസ്‌ക്ലബ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ‘ബാ മാനാഞ്ചിറയിലിരിക്കാം’ എന്ന ഹാഷ്ടാഗ് പ്രചാരണത്തിലൂടെയും പ്രതിഷേധ സംഗമം നടന്നു. മാനാഞ്ചിറയില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പാട്ടും പാടിയും പോസ്റ്ററുകള്‍ എഴുതിയുമായിരുന്നു ശിവസേനയുടെ സദാചാര പൊലീസിങ്ങിനെതിരെ പ്രതികരിച്ചത്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കു മൊപ്പം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി. മുഹമ്മദ് ജദീര്‍,നദീര്‍, വിഷ്ണുദത്ത് അരിയന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

കല്‍പ്പറ്റ നാരായണന്‍, സോമശേഖരന്‍, എന്‍.വി.ബാലകൃഷ്ണന്‍, എം.ജി.മല്ലിക, കമാല്‍വരദൂര്‍, ഷിംന, അനില്‍കുമാര്‍ തിരുവോത്ത്, ബൈജു മേരിക്കുന്ന്, ഷിബിന്‍,പി.ടി.ഹരിദാസ്, രജനി, ബിന്ദു തങ്കം കല്യാണി, പി.സി.രാജേഷ്, മജിനി തിരുവങ്ങൂര്‍, സി. ലാല്‍ കിഷോര്‍, പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement