makarajyothi

പുല്ലുമേട്: മകരജ്യോതി ദര്‍ശിക്കാന്‍ വനിതാ ഉദ്യോഗസ്ഥകള്‍ എത്തിയത് ഭക്തരുടെ പ്രതിഷേധത്തിനിടയാക്കി. കളക്ടറേറ്റിലെ റെവന്യു, ഹെല്‍ത്ത്, വിഭാഗങ്ങളില്‍ വരുന്ന വനിതാ ഉദ്യോഗസ്ഥകളായിരുന്നു മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലെത്തിയത്.

വ്രതം നോറ്റ് മലകയറി അയ്യപ്പ സന്നിധിയിലെത്തിയ തങ്ങള്‍ക്കിടയിലേക്ക് വനിതാ ഉദ്യോഗസ്ഥര്‍ എത്തിയത് ശരിയായില്ലെന്ന് ഭക്തര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

മകരജ്യോതി ദര്‍ശനത്തിന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സന്നിധാനത്തും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 9000 പോലീസുകാരാണ് സേവനത്തിനുള്ളത്.