എഡിറ്റര്‍
എഡിറ്റര്‍
‘അധികാരം ഒരു വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ്’ ഡോക്യുമെന്ററികള്‍ക്കെതിരായ കേന്ദ്ര നിലപാടിനെതിരെ സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം
എഡിറ്റര്‍
Sunday 11th June 2017 12:14pm

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി മേളയിലേക്കു തെരഞ്ഞെടുകക്കപ്പെട്ട രോഹിത് വെമുല, ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങളിലുള്ള ഡോക്യുമെന്ററികള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാകുന്നു.

രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുകയാണെന്നു സംശയം തോന്നുന്നു എന്നാണ് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞത്.

ഡോക്യുമെന്ററികള്‍ക്ക് അധികാരത്തിന്റെ പേരില്‍ വേദി നിഷേധിക്കപ്പെടുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണെന്ന് മാധ്യമപ്രവര്‍ത്തക മനില സി. മോഹന്‍ പറയുന്നു.


Don’t Miss:’ഗോമാതാവിനെ കൊല്ലുന്നത് നമ്മള്‍ അവസാനിപ്പിക്കണം’ എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


മനിലയുടെ ഫേസ്ബുക്ക് കുറിപ്പ്:
മൂന്ന് ഡോക്യുമെന്ററികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിലെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത്.

1) രോഹിത് വെമുലയെക്കുറിച്ചുള്ള ‘അണ്‍ ബെയറബിള്‍ ബീയിങ്ങ് ഓഫ് ലൈറ്റ്‌നെസ്സ് ‘

2) കാശ്മീരിലെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ആര്‍ട്ടിസ്റ്റുകളുടെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ ‘

3) ജെ.എന്‍.യു പ്രക്ഷോഭത്തെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ‘.

മൂന്നിനും പൊതുവായി ചിലതുണ്ട്.
അവ യൂണിവേഴ്‌സിറ്റികളെക്കുറിച്ചാണ് സംസാരിക്കുന്നത്.
യുവാക്കളുടെ രാഷ്ട്രീയം, സമരം, നിലപാടുകള്‍ , കല എന്നിവയെക്കുറിച്ച്.
സ്വാഭാവികം… കേന്ദ്ര സര്‍ക്കാര്‍ ഭയക്കും.

രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ വരികളെ,
കശ്മീരിലെ ഖബറുകളുടെ ഫോട്ടോഗ്രാഫുകളെ,
ജെ.എന്‍.യുവില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ,
സംഘപരിവാറിന്റെ ചരടുകളില്‍ പാവകളി നടത്തുന്ന കേന്ദ്ര സര്‍ക്കാരിന് ഭയന്നല്ലേ പറ്റൂ?

കലയെന്നാല്‍ രാമാനന്ദ സാഗറിന്റെ രാമായണം / മഹാഭാരതം സീരിയലാണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം ഡോക്യുമെന്ററികള്‍ നടുക്കമുണ്ടാക്കും.
ജനങ്ങളത് കാണരുത് എന്നവര്‍ ശഠിക്കും.
ഈ മൂന്ന് ഡോക്യുമെന്ററികളിലും
സവര്‍ണ്ണഹൈന്ദവതയുടെ അപരങ്ങളെ കാണുന്നത് കൊണ്ട് തന്നെയാണ്
ഇവ മൂന്നും തടയപ്പെട്ടത്.

രോഹിത് വെമുലയിലെ ദളിതത്വം,
കാശ്മീരിലെ ഇസ്‌ലാം
ജെ.എന്‍.യുവിലെ ഇടത് പക്ഷം,
കൃത്യമാണ് ശത്രുക്കള്‍.

പരസ്യമായി കൊല്ലാന്‍ കഴിയാത്തതുകൊണ്ട് നിരോധിക്കുന്നു എന്ന്.
ബഹുസ്വരതയുടെ എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കിക്കൊണ്ട്
ഇനിയൊരുവേള, പതഞ്ജലി ഡോക്യുമെന്ററികള്‍ പോലും
നിര്‍മിക്കാന്‍ മടിക്കില്ല കേന്ദ്ര സര്‍ക്കാര്‍.

പക്ഷേ അധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട, നിരോധിക്കപ്പെട്ട, ചുട്ടെരിക്കപ്പെട്ട കലാവിഷ്‌കാരങ്ങള്‍ കാലാതീതമായി നിലനിന്നതിന്റെയാണ് ലോക ചരിത്രം. അവ നിരന്തരം ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിന്റെ വലിയ തമാശയും ഒപ്പമുണ്ട്. ഡോക്യുമെന്ററികള്‍ക്ക് അധികാരത്തിന്റെ പേരില്‍ ഒരു വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം പേരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

പശുവിനെയും മയിലിിനെയും കുറിച്ചൊക്കെയുള്ള ഡോക്യുമെന്ററികളാവും അടുത്തവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്നു പരിഹസിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ഇതിനോടു പ്രതികരിച്ചത്.

ലല്ലുവിന്റെ കുറിപ്പ്:

അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയില്‍ അടുത്ത വര്‍ഷം മുതല്‍ കാണിക്കാവുന്ന ചില ഡോക്യുമെന്ററികള്‍ നിര്‍ദേശിക്കുന്നു…
Cow ……the Devine mother
Peacock…the tear drinker (A)
GDP …the untold false
The lost dreams of farmers….. ഇത് പോരെങ്കില്‍ സഞ്ചാരത്തിന്റെ രണ്ട് എപിസോഡ് കൂടി കാണിച്ചേരേ…


Also Read: സൗദിക്ക് വന്‍ തിരിച്ചടി: സൗദി തയ്യാറാക്കിയ ഖത്തര്‍ ഭീകര പട്ടിക യു.എന്‍ തള്ളി 


എതിര്‍ശബ്ദങ്ങളെ പേടിക്കുകയല്ല പേടിച്ചു മൂത്രമൊഴിക്കുകയാണല്ലോടോ നരേന്ദ്രമീദി താന്‍ എന്നാണ് രശ്മി ആര്‍ നായരുടെ പ്രതികരണം.

 

രശ്മിയുടെ കുറിപ്പ്:

തിരുവനന്തപുരം അന്ത്രാഷ്ട്ര ഡോക്യുമെന്ററി മേളയില്‍ നിന്നും രോഹിത് വെന്മൂലയുടെ കൊലപാതകം കാശ്മീര്‍ പ്രശ്‌നം ഖചഡ സമരം എന്നിവ പറയുന്ന ചിത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക്.
എതിര്‍ ശബ്ദങ്ങളെ പേടിക്കുകയല്ല പേടിച്ചു നിലവിളിക്കുകയല്ല പേടിച്ചു മൂത്രമൊഴിക്കുകയാണല്ലോടോ നരേന്ദ്രമോഡീ താന്‍.

Advertisement