Categories

അ­ധ്യാ­പകന്റെ കൈ­വെട്ടി­യ സംഭവം: പോ­പു­ലര്‍ ഫ്ര­ണ്ട് നേ­താ­വി­ന്റെ വീ­ട്ടില്‍ റെ­യ്­ഡ്

കൊ­ച്ചി: അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടി­യ സം­ഭ­വ­ത്തില്‍ പോ­പു­ലര്‍ ഫ്ര­ണ്ട് നേ­താ­വി­ന്റെ വീ­ട്ടില്‍ റെ­യ്ഡ്. എ­റ­ണാ­കു­ളം ജില്ല സെ­ക്രട്ടറി മന്‍­സൂ­റി­ന്റെ ആ­ലു­വ­യി­ലെ കു­ന്ന­ത്തേ­രി­യി­ലുള്ള വീ­ട്ടി­ലാ­ണ് ആലു­വ രൂ­റല്‍ എ­സ് പി ജ­യ്‌­നാഥ് റെ­യ്­ഡ് ന­ട­ത്തി­യ­ത്.

തി­ര­ച്ചി­ലില്‍ ചി­ല പ്ര­ധാ­ന­പ്പെ­ട്ട രേ­ഖ­കള്‍ ക­ണ്ടെ­ടു­ത്തി­ട്ടു­ണ്ടെ­ന്നും പോ­ലി­സ് അ­റി­യി­ച്ചു. ഇ­വ­യില്‍ ചി­ല­തി­നു ദേശീ­യ വി­രു­ദ്ധ സ്വ­ഭാ­വ­മു­ണ്ടെ­ന്നാ­ണ് സൂച­ന. എ­ന്നാല്‍ ഇ­തി­നു കു­റി­ച്ച് കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പോ­ലി­സ് പുറ­ത്തു വി­ട്ടി­ട്ടില്ല. പോ­പു­ലര്‍ ഫ്ര­ണ്ടി­ന്റെ ര­ഹസ്യ­യോ­ഗ­ങ്ങ­ളു­ടെ വി­വ­ര­ങ്ങ­ളെ­ടങ്ങി­യ രേ­ഖ­കളും ക­ണ്ടെ­ടു­ത്തി­ട്ടു­ണ്ടെന്നും സൂ­ച­ന­യുണ്ട്.

അ­തേസ­മയം, കേ­സ് അ­ന്വേ­ഷി­ക്കു­ന്ന കോ­ത­മംഗലം സി ഐ തോമ­സ് വര്‍­ഗീ­സി­നു നേ­രെ വ­ധ­ഭീ­ഷ­ണി­യു­ണ്ടായി. വീ­ടു­കള്‍ കേ­ന്ദ്രീ­ക­രി­ച്ച് റെ­യ്­ഡു തു­ടര്‍­ന്നാല്‍ കൊ­ന്നു ക­ള­യു­മെ­ന്നാ­ണ് ഭീ­ഷണി. എ­ന്നാല്‍ ഭീഷ­ണി മു­ഴ­ക്കി­യ­യാ­ളെ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടെന്നും പോ­ലി­സ് അ­റി­യിച്ചു. കോ­ത­മം­ഗല­ത്തെ പോ­പു­ലര്‍ ­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­രുടെ വീ­ടു­ക­ളില്‍ വ്യാ­പ­ക റെ­യ്ഡ് ന­ട­ക്കു­ക­യാണ്. അ­ഞ്ചു ഗ്രൂ­പ്പു­ക­ളാ­യാ­ണ് റെ­യ്­ഡ് പു­രോ­ഗ­മി­ക്കു­ന്നത്. സി­ ഡി­ക­ളും, ല­ഘു­ലേ­ഖ­കളും ക­ണ്ടെ­ടു­ത്തി­ട്ടുണ്ട്.

One Response to “അ­ധ്യാ­പകന്റെ കൈ­വെട്ടി­യ സംഭവം: പോ­പു­ലര്‍ ഫ്ര­ണ്ട് നേ­താ­വി­ന്റെ വീ­ട്ടില്‍ റെ­യ്­ഡ്”

  1. Shabeer Ali

    “ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ ദാരുണ സംഭവം തീര്‍ത്തും അപലപനീയമാണ്. സാമൂഹിക ജീവിതത്തില്‍ എന്തെല്ലാം പ്രകോപനങ്ങളുണ്ടെങ്കിലും സമചിത്തതയോടെയും ക്ഷമയോടെയും പ്രശ്നങ്ങളെ നേരിടാനും നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ നീതിക്കുവേണ്ടി പോരാടാനും എല്ലാ വിഭാഗം ജനങ്ങളും തയ്യാറായേ മതിയാവൂ. പ്രകോപനത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാനും നിയമവാഴ്ചയെത്തന്നെ അട്ടിമറിക്കാനുമുള്ള യാതൊരു നീക്കങ്ങളും അംഗീകരിക്കാവുന്നതല്ല. നിയമവാഴ്ചയുടെ തകര്‍ച്ച സാമൂഹിക വ്യവസ്ഥയുടെ തന്നെ തകര്‍ച്ചയിലേക്കു മാത്രമേ നയിക്കൂ. ഒരു സമൂഹത്തിനും അത്തരമൊരു അവസ്ഥയില്‍ മുന്നോട്ടുപോവാന്‍ സാധ്യമാവില്ല.” – ഇന്നലത്തെ തേജസ്‌ ദിനപ്പത്രം എഡിറ്റോറിയല്‍ – കാപട്യം ഇവരുടെ മുഖമുദ്രയാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ധീരന്മാരാണ് എങ്കില്‍ ഒളിവില്‍ പോകാതെ ഞങ്ങളാണ് ചെയ്തത് എന്ന് പറയാനുള്ള ആണത്തം കാണിക്കുക. 2 വര്‍ഷം മുമ്പ് തിരൂരില്‍ ഒരാളെ വെട്ടി മുങ്ങിയ ഇവര്‍ സ്ഥിരമായി സുബഹിക്ക് പള്ളിയില്‍ പോകുന്നവരെ പോലും ആഴ്ചകളോളം ബുദ്ധിമുട്ടിലാക്കി മുങ്ങി. പ്രവാചകന്റെ കാലത്ത് ആരും ഇങ്ങിനെ ധീരത കാണിച്ചു മുങ്ങി നടക്കാറില്ല. ഈ വിഭാഗത്തെ (NDF, Popular Front, SDPI) എന്നിവയെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാന്‍ സമുദായ നേത്രുതം തയ്യാറാകുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.