എഡിറ്റര്‍
എഡിറ്റര്‍
പ്രമോഷന്‍ സിനിമയ്ക്ക് ഗുണകരം: ബൊമ്മന്‍ ഇറാനി
എഡിറ്റര്‍
Friday 29th June 2012 3:26pm

മുംബൈ : സിനിമയുടെ ചിത്രീകരണം പോലെ തന്നെ പ്രമോഷനേയും അതിന്റെ പ്രാധാന്യത്തോടെ കാണണമെന്ന് ബോളീവുഡ് നടന്‍ ബൊമ്മന്‍ ഇറാനി. പ്രമോഷന്‍ സിനിമയെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ബൊമ്മന്‍ പറയുന്നു.

സിനിമയുടെ പ്രമോഷന്‍ നല്ലരീതിയില്‍ ചെയ്തില്ലെങ്കില്‍  അതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ക്കു തന്നെ സിനിമയെ വേണ്ട, പിന്നെ നമ്മള്‍ എന്തിന് കാണണമെന്നാവും പ്രേക്ഷകര്‍ ചിന്തിക്കുക- ബൊമ്മന്‍ പറുയന്നു.

തന്റെ പുതിയ സിനിമയായ ഫെറാരി കീ സവാരിയുടെ വിജയത്തിന് പിറകിലും പ്രമോഷന്‍ വലിയൊരു ഘടകമായിരുന്നെന്നും ബൊമ്മന്‍ പറയുന്നു.

ബൊമ്മന്‍ അഭിനയിച്ച കോക്ടെയിലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ബൊമ്മന്‍.

സെയ്ഫ് നായകനായെത്തുന്ന കോക്ടെയിലില്‍ ദീപികയും ഡയാനയുമാണ് നായികമാരായെത്തുന്നത്. ഹോമി അഡ്ജാനിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement