കോഴിക്കോട്: പ്രമുഖ നാടക നടന്‍ സന്തോഷ് നിലമ്പൂര്‍ അന്തരിച്ചു. പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനുമായിരുന്ന പരേതനായ നിലമ്പൂര്‍ ബാലന്റെ മകനാണ് സന്തോഷ് നിലമ്പൂര്‍ (56). കൊച്ചിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രകാരനെന്ന നിലയിലും ഇദ്ദേഹം പ്രശസ്തനാണ്.

Subscribe Us:

ബാലന്റെ ‘ജ്ജ് നല്ല മനുഷ്യനാകാന്‍ നോക്ക്്’ എന്ന നാടകത്തില്‍ ബാലന്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ പുനരവതിപ്പിച്ചു കൊണ്ട് സന്തോഷ് ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചിത്രകാരനും നാടക നടനും ഇന്റീരിയര്‍ ഡെക്കറേറ്ററും ആയിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ പത്തിന് കോഴിക്കോട് ലളിതകലാ അക്കാഡമി ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം 11 മണിക്ക് മാവൂര്‍റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.