എഡിറ്റര്‍
എഡിറ്റര്‍
ചൈനയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിരോധനം
എഡിറ്റര്‍
Saturday 10th November 2012 10:54am

 

ബെയ്ജിങ്:  ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ചൈനയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിരോധനം. രണ്ട് ദിവസമായി ഗൂഗിള്‍ പൂര്‍ണ്ണമായും ഇവിടെ പ്രവര്‍ത്തനരഹിതമാണ്. സെര്‍ച്ച് എന്‍ജിനും, ജിമെയിലും, ഗൂഗിള്‍ മാപ്പും ഉള്‍പ്പെടെയാണ് നിരോധനം. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് പുറമെയാണ് തദ്ദേശീയ മൈക്രോ ബ്ലോംഗിങ് സൈറ്റായ വീബോയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

പ്രസിഡണ്ട് വെന്‍ജിയാബൊ, അടുത്ത പ്രസിഡണ്ടായി കരുതപ്പെടുന്ന സീജിന്‍പിന്‍ എന്നിവരടക്കം പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ വീബോയില്‍ എഴുതിയാല്‍ പോസ്റ്റ് ചെയ്യാനാകില്ല. ഇതുപോലെ 30 ആള്‍നാമങ്ങള്‍ വീബോയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. തെരച്ചില്‍ സൈറ്റുകളില്‍ ഈ പേരുകള്‍ നല്‍കിയാല്‍ ആഭ്യന്തര നിയമപ്രകാരം വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് മറുപടി ലഭിക്കുക.

ബിഗ്8 എന്ന് ഇംഗ്ലീഷ് പരിഭാഷയുള്ള ചൈനീസ് വാക്കും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ചിലര്‍ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാന്‍ ബിഗ്8 എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതുപോലെ പാര്‍ട്ടി കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്ന 20ഓളം വാക്കുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഒരു കോടി ഉപയോക്താക്കളാണ് വീബോയ്ക്ക് ഉള്ളത്. വീബോയുടെ മുഴുവന്‍ ചലനങ്ങളും നിരീക്ഷിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് ചില വാക്കുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. സെര്‍ച്ച് എഞ്ചിനും ജീമെയിലിനും ഇതുപോലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിന് യാതൊരു സാങ്കേതികപ്രശ്‌നങ്ങളുമില്ലെന്നും ചൈനയിലെ സര്‍ക്കാരാകാം ഇത്തരം ഒരു നീക്കത്തിന് പിന്നിലെന്നും ഗൂഗിള്‍ വക്താക്കള്‍ പ്രതികരിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ നടക്കുന്ന അധികാരക്കൈമാറ്റത്തെയാണ് ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പത്ത് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ അധികാരകൈമാറ്റത്തിനാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്.

പാര്‍ട്ടിയുടെ 1.8 കോടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് വിവിധ ഘടകങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2270 പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുക. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്.

അഞ്ചുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ പങ്കെടുത്ത സാധാരണ തൊഴിലാളികളുടെ എണ്ണം 51 ആയിരുന്നത് ഇത്തവണ 169 ആയി വര്‍ധിച്ചു. ഇതില്‍ 26 പേര്‍ കര്‍ഷകത്തൊഴിലാളികളാണ്.

Advertisement