എഡിറ്റര്‍
എഡിറ്റര്‍
പ്രൊഫഷണല്‍ കോളേജ് പ്രവേശനം സമയബന്ധിതമാവണം: മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 27th November 2013 12:53am

ummen-chandi-laugh

തിരുവനന്തപുരം:  സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് പ്രവേശനം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ സമയബന്ധിതമായി നടപടിക്രമങ്ങള്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രൊഫഷണല്‍ കോളേജ് പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സമ്മേളനഹാളില്‍ കൂടിയ യോഗത്തിലാണ് നിര്‍ദ്ദേശം.

ഡിസംബറില്‍ തന്നെ പ്രവേശനം സംബന്ധിച്ച ടൈംടേബിള്‍, ഫീസ് ഘടന എന്നിവ നിശ്ചയിച്ച് മാനേജ്‌മെന്റുകളുമായി എഗ്രിമെന്റില്‍ ഏര്‍പ്പെടാന്‍ നടപടികള്‍ എടുക്കണം.

പലകാരണങ്ങള്‍കൊണ്ട് കുട്ടികള്‍ കോളേജുകള്‍ മാറിപ്പോകുന്നുണ്ട്. കോളേജുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതുള്‍പ്പെടെ ഇതിന് പല കാരണങ്ങളുണ്ട്.

ലിക്വിഡേറ്റഡ് ഡാമേജ് ഈടാക്കുന്ന വ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിന് നടപടി വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രവേശനം സുഗമമാക്കുന്നതിന് നടപടി ക്രമങ്ങള്‍ ജനുവരി മധ്യത്തോടെ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisement