കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും പ്രശസ്ത വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫസര്‍ കെ.എ ജലീല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം.

1980-84 കാലഘട്ടത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി വഹിച്ചത്. മലബാറിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു.

Ads By Google

Subscribe Us:

ഫാറൂഖ് കോളജിന്റെ പ്രിന്‍സിപ്പല്‍ ആയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു.

ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ഫറൂഖ് കോളേജ് ജുമാ മസ്ജിദില്‍.

ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുഹറ, നസീമ (ഇരുവരും ഫാറൂഖ് കോളേജ് മുന്‍ അധ്യാപികമാര്‍), ഷൗക്കത്തലി.