Categories

കൈ­വെ­ട്ട് കേ­സ്:മു­ഖ്യ­പ്ര­തി­കളി­ലൊ­രാള്‍ പി­ടി­യില്‍

കൊച്ചി: തൊ­ടു­പു­ഴ ന്യൂ­മാന്‍­കോ­ളേ­ജ് അ­ധ്യാ­പ­കന്‍ പ്രൊ­ഫ. ടി ജെ ജോ­സ­ഫി­ന്റെ കൈ­പ്പ­ത്തി­വെട്ടി­യ അ­ക്ര­മി­സം­ഘ­ത്തി­ലെ മു­ഖ്യ­പ്ര­തിയി­ലൊ­രാള്‍ പോ­ലീ­സ് പി­ടി­യി­ലായി. കെ കെ അ­ലി­യാ­ണ് പി­ടി­യി­ലാ­യത്. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് തമിഴ്‌­നാട്ടിലെ പൊള്ളാച്ചി­യിലെ ഇയാളുടെ ഒളിയിടം പോലീസ് കണ്ടെത്തിയ­ത്.

കൈ­വെ­ട്ടു­കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് പോ­ലീ­സ് ആദ്യം ഇ­റക്കി­യ ലു­ക്കൗ­ട്ട് നോ­ട്ടീ­സില്‍ ഉള്‍­പ്പെ­ട്ട­യാ­ളാ­ണ് അലി. ഇ­യാ­ളു­ടെ അ­റ­സ്റ്റ് ഇ­ന്ന് ഉ­ച്ച­യോ­ടെ രേ­ഖ­പ്പെ­ടു­ത്തു­മെ­ന്ന് പോ­ലീ­സ് അ­റി­യി­ച്ചു.

അ­ക്ര­മി­കള്‍ സ­ഞ്ച­രി­ച്ച വാന്‍ വാ­ങ്ങിയ­ത് അ­ലി­യാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. അ­തി­നി­ടെ കൈ­വെ­ട്ടു­കേ­സി­ന്റെ വി­ചാ­ര­ണ പ്ര­ത്യേക കോ­ട­തി­യി­ലാ­യി­രിക്കും ന­ട­ക്കു­ക­യെ­ന്ന് അ­ന്വേ­ഷ­ണ­സം­ഘം നേര­ത്തേ വ്യ­ക്ത­മാ­ക്കി­യി­രുന്നു. കൈ­വെ­ട്ടു­കേ­സ് ഏ­റ്റെ­ടു­ക്കാന്‍ ഉ­ദ്ദേ­ശ­മി­ല്ലെ­ന്ന് എന്‍ ഐ എ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.