എഡിറ്റര്‍
എഡിറ്റര്‍
വിവാദ ചോദ്യപേപ്പര്‍ക്കേസിലെ അധ്യാപകന്‍ ടി.ജെ ജൊസഫിനെ കുറ്റവിമുക്തനാക്കി
എഡിറ്റര്‍
Wednesday 13th November 2013 1:26pm

tj-joseph

തൊടുപുഴ:  വിവാദ ചോദ്യപേപ്പര്‍ക്കേസിലെ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജൊസഫിനെ കുറ്റവിമുക്തനാക്കി. മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന കേസിലാണിത്.

തൊടുപുഴ ചീഫ് ചുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ടി.ജെ ജോസഫ് നല്‍കിയ ഹരജിയിലാണ് വിധി.

2010 മാര്‍ച്ച് 25 നാണ് മതസ്പര്‍ധയുണ്ടാക്കും വിധം ചോദ്യപേപ്പര്‍ നിര്‍മ്മിച്ചു എന്ന കേസ് ഉയരുന്നത്. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ജോസഫായിരുന്നു.

ഈ ചോദ്യപേപ്പറില്‍ മതനിന്ദ കലര്‍ത്തിയ ചോദ്യം ഉള്‍പ്പെടുത്തി എന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് ഒരു സംഘം ആളുകള്‍ അധ്യാപകന്റെ കൈ വെട്ടിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രസ്തുത കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ പ്രകാരമുള്ള ഒരു കുറ്റങ്ങളും ജോസഫിനെതിരെ നിലനില്‍ക്കുന്നതല്ലെന്ന് ജോസഫിന്റെ അഭിഭാഷകന്‍ രാം കുമാര്‍ ഉന്നയിച്ചിരുന്നു.

ചോദ്യപേപ്പര്‍ നിര്‍മ്മാണം മതസ്പര്‍ധയുണ്ടാക്കും വിധമല്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്നും പോലീസ് നല്‍കിയ തെളിവുകള്‍ വ്യക്തമല്ല എന്നതിനാലുമാണ് കോടതി വിടുതല്‍ ഹര്‍ജി നല്‍കിയത്.

Advertisement